പുല്‍പ്പള്ളി :ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിലെ ഇപ്പോഴത്തെ അംഗവും ഐ.എന്‍.ടി.യു.സി.യുടെ മുന്‍ ജില്ലാ സെക്രട്ടറിമാരിലൊരാളുമായ പി.എന്‍.ശിവന് ഇത്തവണ ഗ്രാമപഞ്ചായത്തിലേക്ക് സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അസംതൃപ്തി പുകയുന്നു. നിലവിലുള്ള ഭരണസമിതി അംഗങ്ങളില്‍ ഏറ്റവും ജനകീയനായ ശിവന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ റിബല്‍ സ്ഥാനാര്‍ഥിയായി നോമിനേഷന് നല്കാന് പ്രവര്‍ത്തകര്‍ ഇയാളെ നിര്‍ബന്ധിക്കുകയാണ്. ബുധനാഴ്ച പത്രിക നല്‍കാനാണ് ആലോചിക്കുന്നതെന്ന് പി.എന്‍.ശിവന് അറിയിച്ചു. യു.ഡി.എഫ് നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ചില വഴിവിട്ട പോക്കിനെ ചോദ്യം ചെയ്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇയാളോടുള്ള നീരസത്തിന് കാരണമെന്നാണ് ആക്ഷേപം.
കുടിയേറ്റമേഖലയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളിലേക്ക് വിവിധ ക്രസ്തവ വിഭാഗങ്ങള്‍ക്ക് അവസരം നല്‍കുക എന്ന തന്ത്രമാണ് ഡി.സി.സി നേതൃത്വം സ്വീകരിച്ചതെന്നും, ഇതിന്റെ ഭാഗമായാണ് ശിവനെ പോലുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചതെന്നും ആക്ഷേപമുണ്ട്. 20 അംഗ പുല്പള്ളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ ആകെയുള്ള ഏഴ് ജനറല്‍ സീറ്റില്‍ മുന്നണി ഘടക കക്ഷിയായ ഒരു സീറ്റൊഴികെ മുഴുവന്‍ സീറ്റുകളും െ്രൈകസ്തവ സ്ഥാനാര്‍ത്തികള്‍ക്ക് നല്കിയതും ഇതിന് തെളിവായി കോണ്‍ഗ്രസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ വിഭാഗത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ മറ്റ് വിഭാഗത്തില്‍ നിന്നുള്ള വനിതകള്‍ മത്സരിച്ചാല്‍ െ്രൈകസ്തവ സന്നദ്ധ സംഘടനകളുടെ പേരില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുവാനും ആലോചനയുണ്ടെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പി.എന്‍.ശിവനെ അവഗണിച്ചതും ഈ നയത്തിന്റെ ഭാഗമായാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: