കാവുമന്ദം : കേരളം മുഴുവന്‍ ബീഫ് ഫെസ്റ്റ് നടത്തി ന്യൂനപക്ഷസമുദായംഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കുത്സി തശ്രമം അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അനില്‍കുമാര്‍ പറഞ്ഞു. ഭാരതീയ ജനതാപാര്‍ട്ടി തരിയോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയുടെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തരിയോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതത്തിനുമെതിരെ നടത്തിയ പദയാത്ര വിവിധ കേ ന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷമാണ് കാവുമന്ദത്തെത്തിയത്.
ബിജെപി തരിയോട് പ ഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ദേവദാസാണ് പദയാത്ര നയിച്ചത്. സമാപനസമ്മേളനത്തില്‍ ശശീന്ദ്രന് ചെമ്പോക്ക ണ്ടി അദ്ധ്യക്ഷത വഹിച്ചു. ആദിവാസിസംഘം ജില്ലാപ്രസിഡ ണ്ട് പി.ആര്.വിജയന്, ഇരുമട്ടൂര്‍ കുഞ്ഞാമന്, രജീല രതീഷ്, കെ.പി.ശിവദാസ്, ജയന്ത് കുമാര്‍, കെ.എം.പൊന്നു, രാമന് ഉതിരംഞ്ചേരി, മുരുകന് മാസ്റ്റര്രാജീവന് ചുണ്ടങ്ങാപൊയില്‍, പി.ആര്.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: