വിവേകാനന്ദ സ്വാമിയെ തള്ളിപറഞ്ഞ സിപിഎം അന്‍പത് വര്‍ഷത്തിനുശേഷം വിവേകാനന്ദനെ തോളിലേറ്റിനടക്കുന്നത് എന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്നും, ശ്രീനാരായണഗുരുവിനെ മാത്രമല്ല ഏതുകാലത്തും ഹിന്ദുസന്യാസിമാരെ അവഹേളിക്കുന്ന നയമാണ് സിപിഎമ്മിനുള്ളതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. ഹൈന്ദവ സംസ്ക്കാരത്തെയും ഹിന്ദുക്കളെയും അപമാനിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പൊതുമദ്ധ്യത്തില്‍ തുറന്നുകാണിച്ചുകൊണ്ട് മേപ്പാടിയില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകനിര്‍മ്മാണത്തിനായി ഭാരതത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ മുഴുവന്‍ സാമ്പത്തികസഹായം നല്കിയപ്പോള് അന്നത്തെ കേരളാമുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് പറഞ്ഞത് ബൂര്ഷ്വാസന്യാസിക്ക് സ്മാരകം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നാണ്.
പശ്ചിമബംഗാളില്‍ മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി സിപിഎം ഭരിച്ചപ്പോള്‍ ഉണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറിമാരും ഏരിയ സെക്രട്ടറിമാരും ഇന്ന് കേരളത്തിലെ ഹോട്ടലുകളില്‍ ഉപജീവനത്തിനായി ജോലിയെടുക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ചാണ് ചൂണ്ടികാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓടത്തോടില്നിന്നും ആരംഭിച്ച പദയാത്ര ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സി.പി.വിജയന് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തില്‍ സി.പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മേപ്പാടി താലൂക്ക് സഹകാര്യവാഹ് കൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: