Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധത്തിന്റെ അടുത്ത ഘട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:11 pm IST
in Samskriti

മഹര്‍ഷിയുടെ വാക്കു പാലിച്ചുകൊണ്ട് കണ്ണുകള്‍ മൂടി വടുവിനോടൊപ്പം ജലാശയത്തിലേക്ക് പോയി. വെള്ളം കുടിക്കാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് ഭയങ്കരിയായ ഒരു പെണ്‍മുതല വായുംപൊളിച്ച് മാരുതിയെ വിഴുങ്ങാന്‍ അടുത്തപ്പോള്‍ ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഹനുമാന്‍ പെട്ടെന്ന് കണ്ണുകള്‍ തുറന്നു. തന്നെ ഭക്ഷിക്കാന്‍ വായ് പിളര്‍ന്നെത്തിയ മകരിയെ ഹനുമാന്‍ കൈകള്‍കൊണ്ട് രണ്ടായി പിളര്‍ന്നു.

ഒരു മിന്നല്‍പോലെ അവളുടെ ആത്മാവ് ആകാശത്തേക്കുയര്‍ന്നു. അതൊരപ്‌സരസ്സായി മാറി. അവള്‍ പറഞ്ഞു. ധന്യമാലി എന്ന അപ്‌സരസ്ത്രീയാണ് ഞാന്‍. മുമ്പ് ദുര്‍വാസാവിന്റെ ശാപം നിമിത്തം ഞാനൊരു മകരിയായി മാറി. ഇപ്പോള്‍ ശാപമോക്ഷം കൈവന്നിരിക്കുന്നു. മാത്രമല്ല രാക്ഷസനായ കാലനേമിയാണ് രാവണന്റെ നിര്‍ദ്ദേശപ്രകാരം അങ്ങയുടെ മാര്‍ഗ്ഗം മുടക്കുന്നതിന്നുവേണ്ടി ആശ്രമത്തില്‍ കപടതാപസനായിരിക്കുന്നതെന്ന സത്യവും അവള്‍ ഹനുമാനോട് പറഞ്ഞു. അതുകൊണ്ട് അവനെ എത്രയുംപെട്ടെന്ന് വധിച്ച് ഔഷധങ്ങളുമായി ഉടന്‍ തിരിച്ചുപോകാനും അവള്‍ നിര്‍ദ്ദേശിച്ചു.

സത്യം തിരിച്ചറിഞ്ഞ ബലത്തില്‍ ഹനുമാന്‍ ആശ്രമത്തിലെത്തി. തന്റെ സമീപം തിരിച്ചെത്തിയ ഹനുമാനോട് സ്‌നേഹപൂര്‍വ്വം കാലനേമി ചോദിച്ചു. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന്? ഹനുമാന്‍ വാസ്തവമറിഞ്ഞിരിക്കുന്നു എന്ന വിവരം അവനറിഞ്ഞില്ല. എന്നാല്‍ ഇനി സമയം കളയാതെ ഞാന്‍ മൂലമന്ത്രോപദേശം നല്‍കുന്നതാണെന്നറിയിച്ചു. എന്നാല്‍ മൂലമന്ത്രം ഉപദേശിക്കാന്‍ തുനിഞ്ഞ കാലനേമിയെ ഹനുമാന്‍ മുഷ്ടികൊണ്ട് ശിരസ്സിലടിച്ച് കൊന്നു.

കാലനേമിയെ കാലപുരിക്കയച്ചശേഷം മാരുതി ഋഷഭാദ്രിയിലേക്ക് തിരിച്ചു. മല കണ്ടെങ്കിലും മരുന്ന് കണ്ടെത്താന്‍ കഴിയാത്തതുമൂലം കുപിതനായ മാരുതി പര്‍വ്വതത്തെത്തന്നെ പൊക്കിയെടുത്ത് ലങ്കക്ക് തിരിച്ച് ശ്രീരാമന്റെ തിരുമുമ്പില്‍ വെച്ചു.

വാനരസൈന്യം ഉണര്‍ന്നെഴുന്നേറ്റതോടെ ശ്രീരാമന്‍ മാത്രമല്ല എല്ലാവരും ആനന്ദിച്ചു. ഹനുമാന്‍ പൊക്കിയെടുത്തുകൊണ്ടുവന്ന പര്‍വതത്തെ പഴയസ്ഥലത്തുതന്നെ കൊണ്ടുവെക്കണമെന്നും അല്ലാത്തപക്ഷം രാക്ഷസന്മാരെ വധിക്കാന്‍ കഴിയുന്നതല്ലെന്നും രാമന്‍ പറഞ്ഞു. ഇപ്പോള്‍ മരിച്ചുവീണ രാക്ഷസസൈന്യങ്ങളുടെ ശവമെല്ലാം അപ്പപ്പോള്‍ കടലിലിട്ടിരുന്നതുകൊണ്ട് ഔഷധിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നിട്ടും അവരാരും ജീവിച്ചില്ല.

ശ്രീരാമപക്ഷത്ത് അന്തരീക്ഷം തെളിഞ്ഞതോടെ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനായി സുഗ്രീവനും, അംഗദനും വാനരപ്പടക്ക് ആജ്ഞ നല്‍കി. ഇനി ആരും കോട്ടയുടെ പുറത്ത് നില്‍ക്കേണ്ടതില്ല. എല്ലാവരും മതിലുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് വീടുകള്‍ക്കെല്ലാം തീവെക്കുക. മരങ്ങളെല്ലാം മുറിച്ചിടുക കൂപതടാകങ്ങളും മൂടുക. ഗോപുരദ്വാരം വരെയുള്ള കിടങ്ങുകള്‍ നിരത്തുക. ഒരു മാതിരിയുള്ള രാക്ഷസപ്പടകള്‍ ചത്തുകഴിഞ്ഞു. ഇനിയും ഉള്‍ക്കരുത്തുള്ള ആരെങ്കിലും വീടുകളിലുണ്ടെങ്കില്‍ അഗ്നിയുടെ ചൂട് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാം പുറത്തുചാടും. അപ്പോള്‍ അവരെ തിരഞ്ഞുപിടിച്ച് കാലപുരിക്കയക്കുക.

സുഗ്രീവാജ്ഞ കേട്ടതും വാനരന്മാര്‍ ലങ്കക്കാകമാനം തീവെച്ചു. രാജഗൃഹങ്ങളും, മണിമാളികകളും ആയുധശാലകളും വീടുകളും എല്ലാം അഗ്നിക്കിരയാക്കി. രാക്ഷസന്മാര്‍ മുറവിളികൂട്ടി. വാനരന്മാര്‍ ആര്‍ത്തുവിളിച്ചു. രാമന്‍ ഞാണൊലിയിട്ടു. സര്‍വത്ര കോലാഹലം കത്തിയെരിയുന്ന മന്ദിരങ്ങളുടെ പ്രഭകൊണ്ട് രാത്രി പകല്‍പോലെ പ്രകാശമുള്ളതായി തീ പിടുത്തത്തില്‍ഭയാക്രാന്തരായ ലങ്കാനിവാസികള്‍ ആ രാത്രി കാളരാത്രിപോലെ ഒരുവിധത്തില്‍ തള്ളിനീക്കി.

എന്തുചെയ്യണമെന്നറിയാതെ ചിന്തിതനായിത്തീര്‍ന്ന രാവണന്‍ കുംഭകര്‍ണ്ണന്റെ മൂത്തപുത്രനായ കുംഭനോട് യുദ്ധഭൂമിയില്‍ പോകാന്‍ ആജ്ഞാപിച്ചു. കുംഭനോടാണ് യുദ്ധത്തിന്നു പോകാന്‍ രാവണന്‍ നിര്‍ദ്ദേശിച്ചതെങ്കിലും കുംഭന്റെ അനുജനായ നികുംഭന്‍ യുദ്ധത്തിനു പോകാനായി മുമ്പെ പുറപ്പെട്ട് കഴിഞ്ഞിരുന്നു. നികുംഭന്റെ പിന്നാലെ കുംഭനും പ്രജഘനും യൂപാക്ഷനും ശോണിതാക്ഷനും കബനനും വലിയ പടയോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടു.

ഉഗ്രമായ ഏറ്റുമുട്ടലില്‍ രാക്ഷസന്മാരും വാനരന്മാരും പരസ്പരം കൊന്നൊടുക്കാന്‍ തുടങ്ങി. കമ്പനന്‍ ശരംകൊണ്ട് വാനരന്മാരെ മുറിവേല്പിച്ചുകൊണ്ട് മുന്നേറിവന്നു. ഇതുകണ്ട അംഗദന്‍ കമ്പനുമായി എതിരിടുകയും കമ്പനെ വധിക്കുകയും ചെയ്തു.

കമ്പനെ അംഗദന്‍ വധിച്ചതുകണ്ട് പ്രജംഘനും യുപാക്ഷനും ശോണിതാക്ഷനും ഒരുമിച്ച് അംഗദനെ എതിരിട്ടു. മൂന്നുപേരോടും ഒരേസമയം യുദ്ധംചെയ്തുകൊണ്ടിരുന്ന അംഗദന്‍ ക്ഷീണിതനായി. അതുകണ്ട് അംഗദന്റെ സഹായത്തിനായി മൈന്ദനും വിവിദനും അടുത്തെത്തി അവരെ നേരിട്ടു. മൂവരുംകൂടി മൂന്നുപേരേയും വധിച്ചുകളഞ്ഞു.

രാക്ഷസ നായകന്മാര്‍ നാലുപേരും വധിക്കപ്പെട്ടതോടെ ശരമാരി തൂകിക്കൊണ്ട് കുംഭന്‍ കടന്നുവന്നു. വാനരന്മാര്‍ ഭയന്നു. ഈ സമയത്ത് സുഗ്രീവന്‍ കുംഭന്റെ തേരിലേക്ക് ചാടിവീഴുകയും അവന്റെ വില്‍ ഒടിച്ചുകളയുകയും ചെയ്തു. രണ്ടുപേരും മുഷ്ടിയുദ്ധം ആരംഭിച്ചു. സുഗ്രീവന്‍ പൊടുന്നനെ കുംഭനെയെടുത്ത് കടലിലേക്കെറിഞ്ഞു. കടലില്‍ ചെന്നുവീണ കുംഭന്‍ ആ കടലിനെ ഇളക്കിമറിച്ചെന്നപോലെ വര്‍ദ്ധിച്ച കോപത്തോടെ കയറിവന്നു. കുംഭന്‍ വീണ്ടും എത്തിയപ്പോള്‍ സുഗ്രീവന്‍ അവനെ തലക്കടിച്ച് കൊലപ്പെടുത്തി.

കുംഭന്‍ വധിക്കപ്പെട്ടതു കണ്ടപ്പോള്‍ നികുംഭന്‍ പ്രതികാരദാഹത്തോടും വീറോടും രണഭൂമിയില്‍ പാഞ്ഞെത്തി. ജ്യേഷ്ഠനെ കൊന്ന സുഗ്രീവന്റെ കഥ കഴിക്കാനായി നികുംഭന്‍ ഇരുമ്പുലക്കയുമായി അലറിക്കൊണ്ട് പാഞ്ഞെത്തി. ആ സമയത്ത് സുഗ്രീവനെ പിന്നിലേക്ക് തള്ളിമാറ്റി മാരുതി നികുംഭനെ നേരിട്ടു. മാരുതി നികുംഭന്റെ മാറില്‍ ഊക്കോടെ അടിക്കുകയും അവനെ കൊല്ലുകയും ചെയ്തു. ശേഷിച്ച രാക്ഷസന്മാര്‍ കൂട്ടത്തോടെ ലങ്കയിലേക്ക് പാലായനം ചെയ്യുകയും രാവണനെ വിവരമറിയിക്കുകയും ചെയ്തു. വീരന്മാരായ മുഖ്യ സേനാനായകന്മാര്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോള്‍ രാവണന് ഉള്ളില്‍ ഭയംതോന്നിയെങ്കിലും വീറോടുകൂടിത്തന്നെ യുദ്ധം തുടരാന്‍ രാവണന്‍ തീരുമാനിച്ചു. രാവണന്‍ ഖരപുത്രനായ മകരാക്ഷനോട് രാമാദികളെ ഉടന്‍ വകവരുത്തി വരുവാന്‍ അജ്ഞാപിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.