മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫോട്ടോ വീഡിയോ ചിത്രീകരണത്തിന് ജില്ലയിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ നിയമിക്കണമെന്ന് എ.കെ.പി.എ മാനന്തവാടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോയ് ഗ്രെയ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി. സോമന്, സെക്രട്ടറി അജി കാളോണിയ, കെ.എം. ജിതിലേഷ്, സൈമണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: നന്ദകുമാര്‍ (പ്രസി), എം. പ്രശാന്ത് (സെക്ര), അനീഷ് (ട്രഷ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: