കല്പറ്റ: ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ചെന്നലോട് ലൂയിസ് മൗണ്ട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വയനാടും ലൂയിസ് മൗണ്ട് ഹോസ്പിറ്റലും സംയുക്തമായി ലോകമാനസികാരോഗ്യ ദിനം ആഘോഷിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്സില അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ – സെഷന്‍സ് ജഡ്ജി എം.ആര്. അനിത ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ. മെഹബൂബ് റസാഖ് , റവ.ഫാ. അഗസ്റ്റ്യന്‍ ചേമ്പല, അഡ്വ. കെ. എ. അയൂബ് ബിനു എം രാജന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മജീഷ്യന്‍ ശശി താഴത്തുവയല്‍ മാജിക് ഷോയും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: