കല്‍പ്പറ്റ: കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ വെള്ളാരംകുന്ന് പട്ടരുമഠത്തില്‍ സാബു (36)വാണ് കല്‍പ്പറ്റ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പ് പരിസരത്ത് വച്ച് കല്‍പ്പറ്റ സ്റ്റേഷനിലെ സുദനനാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇവിടെ തമ്പടിച്ച് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തന്ത്രപൂര്‍വം സാബുവിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: