പനമരം: ഏച്ചോം മുക്രാമൂലപണിയകോളനിയിലെ ആദിവാസികള്‍ ദുരിതത്തില്‍ . അതിദയനീയമായഅവസ്തയാണ് ഇവിടെ താമസിക്കുന്ന ആദിവാസികള്‍ക്കുള്ളത്.പതിനഞ്ച് സെന്റോളം സ് ഥലത്ത് നാല്‍പ്പതോളം ആളുകളാണിവിടെ താമസിക്കന്നത്. പത്തുവര്‍ഷം മുമ്പ് കിട്ടിയ വീട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ അവസ്ഥയിലുള്ള അഞ്ചോളം വീടുകളാണിവിടെയുള്ളത് ഇതിനിടക്ക് പുതിയ വീടുകള്‍ പാസായി എങ്കിലും ചുമരുമാത്രം കെട്ടി മുഴുവന്‍ പണവും കൈപ്പറ്റി കരാറുകാരന് മുങ്ങി എന്നാണ് കോളനി വാസികള്‍ പറയുന്നത്.അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടുത്തെ പിഞ്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്മാര് വരെ പലവിധ രോഗത്തിന്റെ പിടിയിലാണ് ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമാണ് എന്ന് പറയുന്നതിന്റെ പൊള്ളത്തരം അറിയണമെങ്കില്‍ അധികൃതര്‍ ഇതുപോലുള്ള ആദിവാസിഊരുകളില്‍ പോയിനോക്കണം. ആദിവാസികള്‍ക്ക് വരുന്ന കോടികണക്കിന് ഫണ്ട് അനര്‍ഹരുടെ കൈകളില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു
ആദിവാസികളുടെ താങ്ങും തണലുമാവേണ്ടുന്ന വയനാടുകാരി കൂടിയായമന്ത്രിയുടെ ശ്രദ്ധഇവരില് ഒട്ടും തന്നെ പതിയുന്നില്ല എന്നതാണ് ഇതിലേറെ വിചിത്രം. പനമരം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡാണ് എന്ന സവിശേഷതയും ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: