ചെന്നൈ: ബോളിവുഡിന്റെ ബിഗ്ബിയ്ക്ക് ഇന്ന് 73-ാം പിറന്നാള്‍. ജന്മദിനത്തില് പ്രത്യേക ആഘോഷങ്ങള്‍ ഒന്നുമില്ലെന്നും ഏതൊരു സാധാരണ ദിവസത്തെ പോലെ കുടംബത്തോടൊപ്പം സമയം പങ്കിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബിഗ്ബി വ്യക്തമാക്കിയിരുന്നു.
‘എല്ലാം ഈശ്വരാനുഗ്രഹം. പിന്തിരിഞ്ഞുനോക്കാന് തന്നെ സമയമില്ല. സ്വന്തമായിട്ട് എനിക്ക് എന്റെ കുടുംബമുണ്ട്, പ്രഫഷനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുണ്ട്. മറ്റ് ഏതൊരു ദിവസം പോലെ തന്നെയാണ് എനിക്ക് ഇന്നും. പ്രത്യേകതയൊന്നുമില്ല: ബച്ചന് പറയുന്നു. ഞാന്‍ പൂര്‍ണമായും സംതൃപ്തനാണ്.
കൊച്ചുമകള്‍ ആരാധ്യയ്ക്കൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിഗ് ബി പറഞ്ഞു. ലോകമെമ്പാടുമുളള നിരവധി പേരാണ് സോഷ്യല്‍മീഡിയയിലുടെ ബച്ചന് ജന്മദിന ആശംസകള്‍ നേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: