മലപ്പുറം: ജില്ലയില്‍ യുഡിഎഫ് ബന്ധത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന് മുഹമ്മദ്. തര്‍ക്കം നിലനിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ആര്യാടന്. മലപ്പുറം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപ്തിയില്‍ വലിയ ജില്ലയായ മലപ്പുറത്ത് യു ഡി എഫ് ബന്ധത്തില്‍ എല്ലാ പ്രവശ്യത്തെപോലെ ഇത്തവണയും തര്‍ക്കങ്ങളുണ്ട്. ചിലയിടങ്ങളില്‍ യു ഡി എഫ് ജില്ലാ നേതാക്കളുടെ ഉപസമിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിട്ടുണ്ട്. അല്ലാത്തിയിടങ്ങളില് കോണ്‍ഗ്രസും ലീഗും ഒറ്റക്ക് മത്സരിക്കും. എല്ലാ തവണയും ഇതുപോലെ മത്സരങ്ങള്‍ ജില്ലയില്‍ ഉണ്ടാകാറുണ്ട്. അതുപോലെ ഇത്തവണയും മുന്നണി ബന്ധത്തില്‍ അല്ലാതെയും മത്സരങ്ങല്‍ ഉണ്ടാകും. അത് വലിയ കാര്യമല്ലെന്നും സ്വാഭാവികം മാത്രമാണെന്നും ആര്യാടന് പറഞ്ഞൂ. എന്നാല്‍ കോണ്‍ഗ്രസ് ഒറ്റക്ക് തന്നെയായിരിക്കും മത്സരിക്കുക. മറ്റ് മുന്നണികളുടമായി സംഖ്യം ചേര്‍ന്നുളള മത്സരങ്ങള്‍ ഉണ്ടാകില്ല. ഉണ്ടായാല്‍ അവര്‍ക്കെതിരെ തക്ക നടപടി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: