തിരൂര്‍: നഗരസഭയിലേക്കുള്ള 14 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. 38 വാര്‍ഡുകളാണ് ആകെയുള്ളത്. രണ്ടാംഘത്തില്‍ ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി പുറത്തിറക്കുമെന്ന് ബിജെപി തിരൂര്‍ ഇലക്ഷന് മാനേജ്മെന്റ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം വാര്‍ഡില്‍ ബിബിന്‍, ഒന്‍പതാം വാര്‍ഡില്‍ സുജാ മണികണ്ഠന്, 20. രാജു മാമ്പറ്റ, 24. മാമ്പറ്റ കൃഷ്ണന്, 25. രമ ഷാജി, 27. പി.സ്മിത, 28. ധന്യാ ബാബുരാജ്, 29. എ.എസ്.അനില്‍കുമാര്‍, 30. ബിന്ദുഗണേശന്, 31. മീന കണ്ണന്, 32 നിര്‍മ്മല കുട്ടികൃഷ്ണന്, 33. എന്‍.മോഹന്‍ദാസ്, 34.എ.എസ്.രാജേന്ദ്രന്, 35.മിനി വിജയന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 20 വാര്‍ഡുകളില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. ബാക്കി വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും ആയിട്ടുണ്ട്. അവശേഷിക്കുന്ന പതിനെട്ട് വാര്‍ഡുകളില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സമാന ചിന്താഗതിക്കാരെ പിന്തുണക്കാനാണ് ബിജെപിയുടെ തീരുമാനം. എസ്എന്‍ഡിപി പോലുള്ള സംഘടനകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നഗരസഭയുടെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും തിരൂരില്‍ അനുകൂല തരംഗമാണ് നിലവിലുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭരതന്, തിരൂര്‍ ദിനേശ്, അഡ്വ.എം.കെ.ജയരാജന്, എ.എസ്.അനില്‍കുമാര്‍, സി.ഷണ്മുഖന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: