Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വികസനത്തിനൊപ്പം പോരായ്‌മകളും ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:56 pm IST
in Pathanamthitta

തിരുവല്ല: ജില്ലയുടെ നെല്ലറയായ അപ്പര്‍കുട്ടനാടിന്റെ നട്ടെല്ലായ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഇക്കുറിപോരുമുറുകും. ഇരുമുന്നണികള്‍ക്കും ബിജെപിക്കും സ്വാധീനമുള്ള പഞ്ചായത്താണ് പെരിങ്ങര. കഴിഞ്ഞ തവണ പതിനഞ്ചു വാര്‍ഡുകളില്‍ 12 സീറ്റില്‍ വിജയം കൊയ്ത് യൂഡിഎഫ് ഭരണത്തിലേറി. 3 പേര വിജയിപ്പിക്കുവാന്‍ മാത്രമേ എല്‍ഡിഎഫിനായുള്ളു. പലയിടത്തും നിറസാന്നിധ്യം അറിയിച്ച ബിജെപി ഒരു സീറ്റില്‍ വിജയംകണ്ടു. അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമായതോടെ കരുത്തുറ്റ വനിതകളെ കളത്തിലിറക്കിയാണ് മുന്നണികള്‍ മൂന്നും മത്സര രംഗത്തെത്തിയിട്ടുള്ളത്.

ഇത്തവണയും വിജയം അവകാശപ്പെടുന്ന യുഡിഎഫിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ കനത്ത തിരിച്ചടിയാകാനാണ് സാധ്യത. അടുത്തിടെ മുന്നണിയില്‍ ചേക്കേറിയ ആര്‍എസ്പി ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിനെ തുടര്‍ന്നുള്ള കല്ലുകടികള്‍കൂടിയാകുമ്പോള്‍ ഇവിടെ വലതുപക്ഷം വെട്ടിലാകും. അടിക്കടിയുള്ള തിരിച്ചടികള്‍ക്കിടയിലും അട്ടിമറി പ്രതീക്ഷയിലാണ് ഇടതുപക്ഷം. പാര്‍ട്ടിയുടെ കൊട്ടകൊത്തളങ്ങള്‍ ഭേദിച്ച് ബിജെപി നടത്തിയ മുന്നേറ്റത്തിന്റെ ആവേശത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേക്കേറിയത് പാര്‍ട്ടിക്കും തിരിച്ചടിയായി. വിഭാഗീയ പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും വരും ദിനങ്ങളില്‍ ഇടത് കോട്ടകളിലും വിള്ളലുണ്ടാക്കും.

നില ഏറെ മെച്ചപ്പെടുത്തിയ ബിജെപിക്കാകട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ചിട്ടയോടെയുള്ള പ്രവര്‍ത്തനംമൂലം സ്വാധീനം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട നാലോളം സീറ്റുകളില്‍ വിജയം കാണുന്നതോടൊപ്പം മറ്റ് പല വാര്‍ഡുകളും ബിജെപി ലക്ഷ്യം വയ്‌ക്കുന്നുണ്ട്. പരമ്പാരാഗത വോട്ടുകള്‍ക്ക് പുറമെ നരേന്ദ്രമോദി സര്‍ക്കാരിന്റെ മതേതര നിലപാടില്‍ അകൃഷ്ടരായ ന്യൂനപക്ഷ വോട്ടുകളും അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി.

22 കോടിയുടെ അടിസ്ഥാനവികസനം നടപ്പിലാക്കിയെന്ന് ഭരണനേതൃത്വം അവകാശപ്പെടുപ്പോള്‍ ഈ മേഖലയില്‍ പദ്ധതിവിഹിതം പലതും നഷ്ടപ്പെടുത്തിയതായാണ് ബിജെപിയുടെ ആരോപണം. പാര്‍പ്പിട, ഗൃഹശ്രീ പദ്ധതികളിലൂടെ വീടുനല്‍കിയവരില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നും ആരോപണമുണ്ട്. ഭവനദാന പദ്ധതി പ്രകാരം പഞ്ചായത്തിന് അനുവദിച്ച തുക പൂര്‍ണമായി വിനിയോഗിച്ചില്ല. കുട്ടനാട് പാക്കേജ് ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിലും പരാജയം സംഭവിച്ചു. ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ 75 ശതമാനവും കൃഷിചെയ്യുന്ന പെരിങ്ങരയിലെ കര്‍ഷകരുടെ പരിരക്ഷയ്‌ക്ക് ചെറുവിരല്‍ അനക്കാന്‍ ഭരണസമിതിക്ക് ആയില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

സ്വപ്‌ന പദ്ധതിയായി കൊട്ടിഘോഷിക്കപ്പെട്ട പെരിങ്ങര കുടിവെളള പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പുതന്ന ജലസംഭരണിയില്‍ ചോര്‍ച്ച ഉണ്ടായത് പദ്ധതി നടത്തിപ്പിലെ അഴിമതിമൂലമാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നു. പദ്ധതിക്ക് ആവശ്യമായ ജലവിതരണക്കുഴലുകള്‍ പൂര്‍ണ്ണമായും സ്ഥാപിക്കുന്നതിനും ഭരണസമിതിക്കായില്ല.

പുറമ്പോക്ക് ഭൂമികള്‍ പിടിച്ചെടുത്ത്ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്ന സീറോലാന്‍ഡ് പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുന്നതിലും കയ്യേറ്റങ്ങള്‍ നിരവധിയുള്ള പെരിങ്ങരയില്‍ നടപ്പിലായില്ല. ബയോഗ്യാസ്, പൈപ്പ് കമ്പോസ്റ്റ്, തൊഴിലുറപ്പ് പദ്ധതികളുടെ പരാജയം, റോഡുകളും ശോചനീയാവസ്ഥ, കേരഗ്രാമം, തരിശ് രഹിത കൃഷി, ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങളും എല്ലാംതന്നെ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളായി മാറിയേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.