പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിലെ 2973 പോളിംഗ് ബൂത്തുകളിലായി 11,900 ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി വിനിയോഗിക്കുന്നത്. ഇതില്‍ 10 ശതമാനം ജീവനക്കാരെ റിസര്‍വില്‍ വെക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് ഉദേ്യാഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഇതിനായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിവരങ്ങള്‍ ംംം.ലറൃീു. ഴീ്.ശി എന്ന വെബ്സൈറ്റു വഴി ഇന്ന് (ഒക്ടോബര്‍ ഒമ്പത്) വരെ ചേര്‍ക്കാവുന്നതാണ്.
വൈബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഓഫീസുകള്‍ക്ക് പ്രത്യേകം യൂസര്‍ ഐഡിയും പാസ് വേര്‍ഡും അനുവദിച്ചിട്ടുണ്ട്. സൈറ്റില്‍ പ്രവേശിച്ചതിനുശേഷം നിശ്ചിത ഫോര്‍മാറ്റില്‍ വേണം ജീവനക്കാരുടെ വിവരം നല്കാന്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന് വിവിധ ബൂത്തുകളിലേക്ക് ആവശ്യമായ ജീവനക്കാരെ കളക്ട്രേറ്റിലായിരിക്കും തെരഞ്ഞെടുക്കുക. സ്ഥാപനങ്ങളില്‍ നിന്നുള്ള ലിസ്റ്റ് പരിശോധന 12ന് പൂര്‍ത്തിയാകും. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 19ന് നിയമന ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: