കടമ്പഴിപ്പുറം: ഇരുമുന്നണികളും മാറിമാറി ഭരിച്ച കടമ്പഴിപ്പുറം പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും യുഡിഎഫ് കുടുംബാധപത്യവും അഴിമതിയും പഞ്ചായത്തിനെ മുക്കി താഴ്ത്തിയപ്പോഴും ഈ കഴിഞ്ഞ ഭരണസമിതിയലുണ്ടായിരുന്ന എല്‍ ഡി എഫ് അധിതകാരത്തിന്റെ അഹങ്കാരവും ഗര്‍വ്വും കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. മാത്രമല്ല തമ്മില്‍ തല്ലു പരിഹരിക്കാനും ചര്ച്ചചെയ്യാനുമാത്രമായിരുന്നു ഭൂരിഭഗം സമയവും ഉപയോഗിച്ചിരുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലും ഭവന വായ്പ പദ്ധതിയലും ലക്ഷങ്ങള്‍ അഴിമതി നടന്നതായി ബി ജെ പി ആരോപിച്ചു. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനോ കുടിവെള്ളം പരിഹരിക്കാനോ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ പഞ്ചായത്ത#് വഴികള്‍ ഗതാഗതയോഗ്യമാക്കാനോ എന്തിന് അര്‍ഹരായവര്‍ക്ക് ഭവന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഒരുശ്രമവും ഉണ്ടായിട്ടില്ല. തങ്ങളുടെ മാത്രം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്രരാഷ്ട്രീയ സംഘടനമാത്രമായി പഞ്ചായത്ത് ഭരണസമിതി ഒതുങ്ങി.ചരിത്രത്തിലാദ്യമായി പുലാപ്പറ്റ ഭാഗത്ത് ഏറ്റവും അക്രമങ്ങള്‍ അരങ്ങേറിയത് ഈ കഴിഞ്ഞ ഭരണ സമിതിയുടെ സമയത്താണ അതിനു മുന്നിലുണ്ടായിരുന്ന കോണിക്കഴി ഭാഗത്തെ ഗുണ്ടാസംഘത്തിന് പഞ്ചായത്ത് ഭരണ സമിതിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു.
ജനസേവനമാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നും പ്രവര്‍ത്തനമെന്നും പഞ്ചായത്തിന്റെ വികസനം മുന്‍നിര്‍ത്തി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ചെയ്യാനുണ്ടെന്നും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പഞ്ചായത്താണ് കടമ്പഴിപ്പുറം എന്നും ബി ജെ പി പഞ്ചായത്ത് പുലാപ്പറ്റ മേഖല ജന സെക്രട്ടറി കെ നിഷാദ് പറഞ്ഞു.
കടമ്പഴിപ്പുറം ആകെ പതിനെട്ട് സീറ്റാണുള്ളത് അതില്‍ കടമ്പഴിപ്പുറം ഭാഗം ഒന്ന് ഭാഗം രണ്ട് എന്നീ രണ്ട് ഭാഗങ്ങളാണ് ഉള്ളത് ഒന്നാം ഭാഗം കടമ്പഴിപ്പുറം ഭാഗവും രണ്ടാം ഭാഗം പുലാപ്പറ്റ ഭാഗവും കടമ്പഴിപ്പിറം ഭാഗത്ത് 10 സീറ്റും പുലാപ്പറ്റ ഭാഗത്ത എട്ട് സീറ്റും എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ മുഴുവന്‍ സീറ്റിലും ബി ജെ പി മത്സരിക്കുമെന്ന് പഞ്ചായത്ത് കണവീനര്‍ കെ നിഷാദ് പറഞ്ഞു.
പഞ്ചായത്ത് ശ്മശാനവും കളിസ്ഥലവും പൊതു കിണറുകള്‍ കുള്ങ്ങള് തെരുവുവിളക്കുകള്‍ റോഡുകള്‍ കുടിവെള്ളപദ്ധതികള്‍ നടത്തി പൊതുജനത്തിനാവശ്യമായ യാതൊരു സൗകര്യവും ഒരുക്കാന്‍ കഴിയാത്ത ഇരുമുന്നണികളെയും പഞ്ചായത്തില്‍ നിന്നും മാറ്റി നിര്‍ത്തി ബിജെപി യുടെ സാരഥികളെ വിജയപ്പിക്കണമെന്നും ബിജെപി അധികാരത്തില്‍ എത്തിയാല്‍ രണ്ട് വര്ഷത്തിനുള്ളിത്തന്നെ നരേന്ദ്രമോദി ഗവണ്‍മെന്റെിന്റെ നിര്‍ദേശത്തിന് അനുസരിച്ച് വ്യക്തമായ വികസനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളില്‍ നിന്നും പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയ മുഴുവന്‍ പേരേയും രംഗത്തിയക്കിയായിരിക്കും പുലാപ്പറ്റ മേഖലയില്‍ പ്രവര്‍ത്തനം നടത്തുക എന്നും ആദ്യം സ്ഥാനര്‍ത്ഥി നിര്‍ണ്ണയവും ആദ്യഘട്ടപ്രചരണവും നടത്തി ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: