പാലക്കാട്: എസ്എന്‍ഡിപി മൈക്രോഫിനാന്‍സിനെക്കുറിച്ച് വി.എസ്.അച്യുതാനന്ദന് നടത്തിയ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വായ്പാവിതരണത്തില്‍ യോഗം ജനറല്‍ സെക്രട്ടറിക്ക് യാതൊരു പങ്കുമില്ല. വായ്പാവിതരണം ഉള്‍പ്പെടെയുള്ള നടപടികള്‍ യൂണിയന്റെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യൂണിയന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഎസ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്.ഭാസ്ക്കരന്‍ അധ്യക്ഷതവഹിച്ചു. പാലാ യൂണിയന് പ്രസിഡന്റ് അഡ്വ.സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, അസി.സെക്രട്ടറി അതുല്യഘോഷ്, വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരന്, കെ.ആര്.ഗോപിനാഥ്, എ.ഗംഗാധരന് സംസാരിച്ചു.
മണ്ണാര്‍ക്കാട്: എസ്എന്‍ഡിപി യോഗം മണ്ണാര്‍ക്കാട്ട് നടത്തിയ യോഗം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയതു. പരിപാടിയില്‍ എന്‍ആര്‍ സുരേഷ്, കെവി പ്രസന്നന് , തിലകരാജ്, പികെ ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: