കൊച്ചി: ഫോര്‍ഡ് ഇന്ത്യയുടെ പുതിയ ഇക്കോസ്പോര്‍ട് വിപണിയിലെത്തി. ദല്‍ഹി എക്സ് ഷോറൂം വില 679,563 രൂപ.
1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എഞ്ചിന് 100 പിഎസ് (73.8 കിലോ വാട്സ്) കരുത്തില്‍ ഒരു ലിറ്ററിന് 22.27 കിലോമീറ്റര്‍ ആണ് ഉറപ്പു നല്കുന്ന മൈലേജ്.1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 112 പിഎസ് ഊര്‍ജ കരുത്തില്‍ ലിറ്ററിന് 15.85 കിലോമീറ്റര്‍ മൈലേജാണ് ഉറപ്പു നല്‍കുന്നത്. റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്ലാംപുകളും ഇലക്ട്രോ ക്രോമിക് മിററും പ്രത്യേകതകളാണ്.
ഇക്കോബൂസ്റ്റ് സാങ്കേതികവിദ്യയില്‍ ട്രെന്‍ഡ് പ്ലസ് വേരിയന്റും ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ഇത് ലഭ്യമാണ്. തുടര്‍ച്ചയായി 4 തവണ ഇന്റര്‍നാഷണല്‍ എഞ്ചിന് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയിട്ടുള്ള ഇക്കോ ബൂസ്റ്റ് എഞ്ചിന്റെ ഇന്ധനക്ഷമത ലിറ്ററിന് 18.88 കിലോ മീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: