മുത്തൂര്‍: ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവവും നവാഹയജ്ഞവും 13ന് തുടങ്ങും. വൈകിട്ട് 5ന് എന്‍എസ്എസ് തന്ത്രവിദ്യാപീഠം ആചാര്യന് ഡോ. ബ്രഹ്മവിദ്യാനന്ദഭാരതി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് അഡ്വ. എന്‍. രഞ്ജിത്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. 6ന് ദേവീഭാഗവതമാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യന്‍ മാവേലിക്കര സുശീല്‍ജി നടത്തും. 14ന് 7ന് ഭദ്രദീപപ്രതിഷ്ഠ തന്ത്രി അക്കീരമന്‍ കാളിദാസഭട്ടതിരി നിര്‍വ്വഹിക്കും. 20ന് വൈകിട്ട് 7ന് പൂജവയ്പ്. 23ന് രാവിലെ 7.30ന് വിദ്യാരംഭം, 9ന് സമാപനസമ്മേളനം. ദിവസവും രാവിലെ 7.30ന് പാരായണം, 12.30ന് അന്നദാനം, വൈകിട്ട് 7.30ന് പ്ര’ാഷണം, 8ന് സംഗീതസദസ് എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: