തിരുവല്ല: തിരുവല്ല നഗരസഭാ മൈതാനിയില്‍ ആരംഭിച്ച തിരുവല്ല ഫെസ്റ്റിന് തിരക്കേറുന്നു. അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടാവശ്യ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയുമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
10 മിനിറ്റുകൊണ്ട് മനുഷ്യശരീരം തിന്നുതീര്‍ക്കാന്‍ കഴിയുന്ന പിരാന, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള എലിഗേറ്റര്‍ ഫിഷ്, ഗോസ്റ്റ്ഫിഷ് എന്നിവയടക്കം വിവിധ തരത്തിലുള്ള നൂറ്റമ്പതോളം അലങ്കാര മത്സ്യങ്ങളാണ് മേളയെ ഏറെ ആകര്‍ഷകമാക്കുന്നത്. പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മനിയുടേയും ചൈനയുടേയും കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസന്റ്, സില്‍വര്‍ പെസന്റ്, റിംഗ് നെക്ക്, മനുഷ്യനുമായി അടുത്തിണങ്ങുന്നതും ഇരുനൂറില്പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്നതുമായ ആഫ്രിക്കയുടെ ഗ്രേപാരറ്റ്, അമേരിക്കന്‍ ചാറ്റിംഗ് ലോറി എന്ന ചുവന്ന തത്തകള്‍, നാലുലക്ഷം രൂപ വിലമതിക്കുന്ന മഴവില്ലിന്റെ വിസ്മയം തീര്‍ക്കുന്ന തത്തയുടെ രാജ്ഞി ആഫ്രിക്കന്‍ മെക്കാമോ തത്തയും കാണികള്‍ക്ക് ഏറെ ആകര്‍ഷിക്കുന്നുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള എമു, കരിങ്കോഴി, അലങ്കാര കോഴികള്‍, പതിനഞ്ചോ ളം വിദേശ പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍, നായകള്‍, സിറിയന്‍ ഹാമസ്റ്ററും മാര്‍വാടി കുതിരകളും രാജസ്ഥാന് ഒട്ടകവും മേളയിലുണ്ട്.
പപ്പായ ഐസ്ക്രീമിന്റെ വൈവിധ്യങ്ങളായ 10തരം ഐസ്ക്രീമുകള്‍, മൈസൂര്‍ മുളക് ബജി, പായസം എന്നിവ മേളയിലെ ഭക്ഷണ ശാലയില്‍ ലഭ്യമാണ്. കേരള-അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനേകം കമ്പനികളുടെ ഉത്പ്പന്നങ്ങളും വില്പനയ്ക്കുണ്ട്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11മുതല്‍ രാത്രി 9വരെയായിരിക്കും പ്രദര്‍ശനം. ഒക്ടോബര്‍ 18 വരെ നടക്കുന്ന പ്രദര്‍ശനത്തിന് ആറുവയസിന് മുകളിലുള്ളവര്‍ക്ക് 30രുപയാണ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: