തിരുവല്ല: രണ്ട് ചെക്ക് കേസ്സുകളിലായി ഒരുകോടി 41ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി. പിഴകൂടാതെ പ്രതിക്ക് ഒരുവര്‍ഷം തടവുശിക്ഷയും വിധിച്ചു. തൃശൂര്‍ മുകുന്ദപുരം പൂക്കോടന്‍ വീട്ടില്‍ ജോയി പോളിന് നഷ്ടപരിഹാരമായി 1.41കോടി രൂപ ഇടുക്കി കുമാരമംഗലം കൊട്ടാരത്തില്‍ വീട്ടില്‍ ശ്രീധരന് നല്‍കാനാണ് തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്മേറ്റ് എല്‍സ കാതറിന് ജോര്‍ജ്ജ് വിധി പ്രഖ്യാപിച്ചത്.
കോഴഞ്ചേരിക്കടുത്ത് മാരാമണ്‍ ഹോട്ടല്‍സ് എന്ന ബാര്‍ ഹോട്ടലിന്റെ അമ്പത് ശതമാനം ഉടമസ്ഥാവകാശം വാങ്ങിയിരുന്ന ശ്രീധരന് ഹോട്ടല്‍ ഉടമ ജോയിപോളിന് 70ലക്ഷം രൂപയുടെയും, 71ലക്ഷം രൂപയുടെയും രണ്ട് ചെക്കുകള്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കുമാരമംഗലം ശാഖയില്‍ പണം മാറാതെ മടക്കി അയച്ചതിനെ തുടര്‍ന്നാണ് ജോയി പോള്‍ കോടതിയെ സമീപിച്ചത്. വാദിക്കു വേണ്ടി അഡ്വ. ടി.ജെ വറുഗീസ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: