.പൊഴുതന : പൊഴുതന ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് ചെമ്പട്ടിക്കുന്നില് സ്ഥിതിചെയ്യുന്ന റിസോര്‍ട്ടിലെ സെപ്റ്റിക്ക് ടാങ്കിലെ മാലിന്യം കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പൊഴുതന പഞ്ചായത്ത്കമ്മിറ്റി അറിയിച്ചു.
കുടിവെള്ള സ്രോതസുകളിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന റിസോര്‍ട്ടിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചിട്ടും ബന്ധപ്പെട്ടവര്‍ യാ തൊരു നടപടിയും സ്വീകരിക്കാത്തത് അപലപനീയമാണ്.
ബിജെപി പൊഴുതന പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ.രാമദാസ് ഉദ്ഘാടനം ചെയ്തു. എം.പ്രസാദ്, സി.ചന്ദ്രന്, കെ.കെ.വിനോദ്കുമാര്‍, തിലകന്, മഞ്ജുനാഥ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: