ബത്തേരി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിുളള വിഞ്ജാപനം വന്നിട്ടും മുഖ്യധാരാ രാഷ്ട്രീപാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ കിട്ടാനില്ല. സംവരണം വന്നതോടെ കുപ്പായം തൈപ്പിച്ച് കാത്തിരുന്ന പലരും നിരാശരായി. മാനന്തവാടിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എടവക പഞ്ചായത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് വിവാദവുമായി.
പല പഞ്ചായത്ത്-മുനിസിപ്പല്‍ വാര്‍ഡുകളിലും സ്ഥാനാര് ത്ഥികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് മുന്നണിനേതാക്കള്‍ സമ്മതിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകളോട് വിമുഖത കാണിക്കുന്നവരിലേറെയും വനവാസി വിഭാഗക്കാരാണ്. ഈ വിഭാഗത്തില്‍പ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയാല്‍ പിന്നെ എല്ലാവരും അയാ ള്ക്കുപുറകെയായി.
വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്ക് പറ്റിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എല്ലാ പാര്‍ട്ടികളും പാടുപെടുകയാണ്. അപൂര്‍വ്വം ചില സീറ്റുകളില്‍ മാത്രമാണ് ഒന്നിലേറെ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കേണ്ടി വന്നത്.
വനിതാസ്ഥാനാര്‍ത്ഥികളെ തേടിയെത്തുന്ന മുന്നണി നേതാക്കളോട് ഞങ്ങള്‍ മാന്യമര്യാദയ്ക്ക് കഴിയുന്നവരാണ് ദയവായി ദ്രോഹിക്കരുതേ എന്ന അപേക്ഷയോടെ മടക്കി അയച്ചസംഭവങ്ങളും നിരവധിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: