കല്‍പ്പറ്റ : വയനാടിന്റെ സമഗ്രവികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എന്‍ഡിഎ വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമവാര്‍ഡ്, ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന എന്‍ഡിഎ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി കുരുവിള മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു.
കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം പ്രസിഡണ്ട് ജോണി കൈതമറ്റം, ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, ആര്‍എസ്പി(ബി) സംസ്ഥാന എക്സിക്യുട്ടീവംഗം, പി.മുണ്ടി, ബിജെപി വയനാട് ജില്ലാ ഭാരവാഹികളായ പി.ജി.ആനന്ദ്കുമാര്‍, വി.മോഹനന്, ടി.എ.മാനു, ഇ.പി.ശിവദാസന്‍ മാസ്റ്റര്‍, പി.പത്മനാഭന് മാസ്റ്റര്‍, കേരളാ കോണ്‍ഗ്രസ് വിഭാഗം ഭാരവാഹികളായ കെ.സി.പൗലോസ്, ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: