കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയായ കൃഷ്ണ ജ്വല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്നസ് ട്രസ്റ്റും വര്‍ഷംതോറും കലാസാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗ്ഗ പ്രതിഭകള്‍ക്ക് നല്കി വരുന്ന മയില്‍പ്പീലി പുരസ്ക്കാരത്തിന്റെ ഈ വര്‍ഷത്തെ പുരസ്ക്കാരദാന ചടങ്ങ് 18 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സാധു കല്ല്യാണമണ്ഡപത്തില്‍ നടക്കും. ചടങ്ങ് സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പ്രമുഖ ചലച്ചിത്രതാരം കെ.പി.എ.സി ലളിത, പ്രഭാഷകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര് എന്നിവരാണ് ഇത്തവണ പുരസ്ക്കാരത്തിന് അര്‍ഹരായത്. മയില്‍പ്പീലി പുരസ്ക്കാര സമിതി ചെയര്മാന് കെ.ബാലചന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.ഖാദര്‍ മാങ്ങാട് ശില്‍പ്പവും കെ.ബാലചന്ദ്രന് പ്രശസ്തി പത്രവും സുകുമാരന്‍ പെരിയച്ചൂര്‍ ക്യാഷ് അവാര്‍ഡ് സമര്‍പ്പണവും മയില്‍പ്പീലി പുരസ്ക്കാര സമിതി ചീഫ് പേട്രണ്‍ സി.വി.രവീന്ദ്രനാഥ് പൊന്നാട സമര്‍പ്പണവും നടത്തും. സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി അനുഗ്രഹ ഭാഷണം നടത്തും. ഡോ.ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് ജേതാക്കള്‍ മറുമൊഴി രേഖപ്പെടുത്തും. സിവി.ആര് സരസ്വതി പുരസ്ക്കാര് 2015, കൃഷ്ണ ജ്വല്‍സ് മെറിറ്റ് കം മീന്‍സ് സ്ക്കോളര്‍ഷിപ്പ് എന്നിവയും ചടങ്ങില്‍വെച്ച് വിതരണം ചെയ്യും. മയില്‍പ്പീലി വാര്‍ത്താ പത്രികാ അവതരണം മയില്‍പ്പീലി ചീഫ് എഡിറ്റര്‍ നിഷയും വാര്‍ത്താപത്രിക പ്രകാശനം കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാടും നിര്‍വ്വഹിക്കും. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. ഒ.അശോക് കുമാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: