ദുബായ്: ദുബായ് അയ്യപ്പസേവാ സമിതിയുടെ ഒമ്പതാമത് ശ്രീ മുത്തപ്പന് തിരുവപ്പന മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.22, 23 മഹാനവമി, വിജയദശമി ദിവസങ്ങളില്‍ സഫാ പാര്ക്കിന് സമീപത്തുള്ള എമിറേറ്റ്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് സ്കൂളിലാണ് മഹോത്സവം നടക്കുന്നത്. 16,000ത്തോളം ഭക്തജനങ്ങളാണ് മഹോത്സവത്തിനെത്തുക. 22 ന് വൈകുന്നേരം 6.30 ന് മലയിറക്കത്തോടെ ഉത്സവത്തിന് നാന്ദി കുറിക്കും. തുടര്‍ന്ന് മുത്തപ്പന് വെള്ളാട്ടം, രാത്രി 12 മണിക്ക് കളിക്കപ്പാട്ട്, കലശം വരവ് തുടങ്ങിയ ചടങ്ങുകള്‍ നടക്കും. 23 ന് കാലത്ത് 4.30 ന് മഹാഗണപതി ഹോമം, 6 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും, 12 മനിക്ക് പള്ളിവേട്ട, രാത്രി 8 മണിക്ക് മുടിയഴിക്കല്‍ ചടങ്ങ് എന്നിവ നടക്കും. 8.30 ന് മലകയറ്റത്തോടെ ഉത്സവം സമാപിക്കും.
23 ന് കാലത്ത് വിജയദശമി ദിനത്തില്‍ മുത്തപ്പ സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ സുപ്രസിദ്ധ ഗാനരചയിതാവും കവിയുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ പ്രശസ്തരായ വ്യക്തികള്‍ കുട്ടികളെ എഴുത്തിനിരുത്തും. കുട്ടികള്‍ക്ക് ചോറൂണ് കൊടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മൂന്ന് നേരവും എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനവും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 055 9960159, 0553809337 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: