ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം രുദ്രമാ ദേവി പ്രദര്‍ശനത്തിനൊരുങ്ങുന്നു. അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.
ബാഹുബലിയ്ക്ക് ശേഷം ഗ്രാഫിക്സിനും സ്പെഷ്യല്‍ ഇഫക്ട്സിനും വലിയ പ്രാധാന്യം നല്കി പൗരാണിക് പശ്ചാത്തലത്തില്‍ ഒരുക്കിയ ഇന്ത്യന്‍ സിനിമയിലെ ആദ്യ സ്റ്റീരിയോസ് കോപിക് ത്രീഡി ചിത്രമാണ് രുദ്രാദേവി.
തെലങ്കാനയിലെ വാറങ്കല്‍ കേന്ദ്രമാക്കി ഭരണം നടത്തിയ കാകതീയ വംശത്തിലെ ധീരയായ റാണി രുദ്രമാദേവിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. 80കോടിയിലധികം രൂപയുടെ മുതല്‍മുടക്കിലാണ് ചിത്രം.ഒരേസമയം തമിഴിലും തെലുങ്കിലും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മൊഴിമാറ്റ രൂപമാണ് കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലിറങ്ങുക.
അനുഷ്ക ഷെട്ടിയാണ് നായിക. അല്ലു അര്ജുന്, റാണാ ദഗ്ഗുബതി, പ്രകാശ് രാജ്, നിത്യ മേനോന് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
തോട്ടാ തരണിയുടെ കലാസംവിധാന മികവാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഇളയരാജ.ചിത്രത്തിന്റെ ട്രെയ്ലര് ഇതിനോടകം തന്നെ ഹിറ്റായിരുന്നു.
ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് നിരവധിപേരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് സംവിധായകന് ഗുണശേഖര്‍ പറയുന്നു. ഒടുവില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: