പാലക്കാട്: ആര്‍എസ്എസ് സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിയെ ആര്‍എസ്എസ് സംസ്ഥാന സഹ സമ്പര്‍ക്ക പ്രമുഖ് വി.കെ.സോമസുന്ദരന്‍, ജില്ലാ സഹസംഘചാലക് അരവിന്ദാക്ഷന്, വിഭാഗ് കാര്യകാര്യ സദസ്യന്‍ കെ.സുധീര്‍ എന്നിവര്‍ സമ്പര്‍ക്കം ചെയ്തു.
നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം കാലഘടത്തിന്റെ ആവശ്യമാണെന്ന് തുഷാര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഎസും, എം.ബി.രാജേഷ് എംപിയും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എസ്എന്‍ഡിപി നേതാക്കളായ കെ.ആര്.ഗോപിനാഥ്, എ.ഗംഗാധരന്, എ.എന്‍.അനുരാഗ്, ആര്.പ്രകാശ്,എടത്തറ രാമചന്ദ്രന്, നഗരസഭാഗം വി.നടേശന്, ഹിന്ദുഹെല്പ് ലൈന്‍ ജില്ലാ കണ്‍വീനര്‍ വി.കാശിവിശ്വനാഥന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: