കല്ലടിക്കോട്: കരിമ്പഗ്രാമപഞ്ചായത്തിനു മമ്പില്‍ മൂന്നു ദിവസമായി ഹിന്ദുഐക്യവേദിയുടെ നേത്യത്വത്തില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബശ്രീ സംരംഭമായി തുടങ്ങിയ ക്യഷ്ണ ഫുഡ്‌സ് എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരായിരുന്ന ലീല, ഷൈല, വത്സല എന്നിവരായിരുന്നു നിരാഹാരസമരം നടത്തിയരുന്നത്.
കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുമായി ഫോണില്‍ ബന്ധെപ്പട്ട് നാളെ പാലക്കാട് ഓഫീല്‍ വ്യക്തമായ ചര്‍ച്ചചെയ്യാമെന്നും വ്യക്തമായ രേഖകള്‍ പരിശോധിച്ച് അനൂകൂല തീരുമാനം എടുക്കാം എന്നും ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സമരം ഇവിടെ താല്‍ക്കാലികമാറി അവസാനിപ്പിക്കുന്നതായി കരിമ്പ പഞ്ചായത്ത് ഹിന്ദു ഐക്യവേദി പ്രസിഡന്റ്ദാമോദരന്‍ പറഞ്ഞു. നിരാഹാരസമരം താല്കാലികമാണെന്നും 9 ലെ ചര്‍ച്ചയ്‌ക്കശേഷം അനുകൂലമായിങ്കെില്‍ വീണ്ടും തുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കരിമ്പ പഞ്ചായത്തിലെ സംരംഭങ്ങള്‍ ഒന്നും നല്ലരീതിയല്‍ നടത്താന്‍ മുന്‍ പ്രസിഡന്റായ ആന്റണി മതിപ്പുറം സമ്മതിക്കില്ല എന്നും ചെയര്‍പേഴ്‌സണുമായി ചേര്‍ന്ന് ഭരണത്തില്‍ മുഴുവന്‍ അഴിമതിയാണ് നടത്തിയിരുന്നതെന്നും സമരം അവസാനിച്ചു സംസാരിക്കവേ ഹരികുമാര്‍, ബീനഹരികുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.
മാലിന്യം കണ്ടു എന്ന് ആരോപിച്ചുകൊണ്ട് വ്യക്തമായ തെളിവില്ലാതെ ഗ്രാമപഞ്ചായത്ത് ഈ സംരംഭത്തെ ഒന്നര വര്‍ഷം മുമ്പ് അടച്ചുപൂട്ടുകയായിരുന്നു. ഫുഡ് ആന്റ് സേഫ്റ്റിയുടെ അനുമതികിട്ടി സംസ്ഥാന കുടുംബശ്രീ മിഷന്‍ ഈ സംരംഭം വീണ്ടും നടത്താന്‍ അനുമതി കൊടുത്തിട്ടും പഞ്ചായത്ത് ഉത്തരവ് നടപ്പിലാക്കിയില്ല. കുടുംബശ്രീ നടത്തിപ്പില്‍ ആരോപണവിധേയരായ രണ്ട് വ്യക്തികളെ ഈ സംരംഭത്തില്‍ പങ്കളികളാക്കിയാല്‍ അമ്യതം ഫുഡ്‌സ് തുടങ്ങാന്‍ അനുമതി നല്‍കാം എന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ആന്റണി മതിപ്പുറം പറഞ്ഞെതെന്ന് പരാതിക്കാര്‍ പറഞ്ഞു.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ സേ്റ്ററ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഭാഗ്യരതി, കണ്‍സ്യൂമര്‍ പ്രസിഡന്റ് സുഹറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: