മാനന്തവാടി : മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സില്‍വിതോമസ് എടവക ഗ്രാമ പഞ്ചായത്ത് വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ത്തു.
മാനന്തവാടി മുനിസിപ്പാലിറ്റി പട്ടികവര്ഗ്ഗസംവരണമായതും ജില്ലാപഞ്ചായത്ത് വനിതാസംവരണമായതുമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നും പിന്നാമ്പുറ സംസാരം.
ഒക്ടോബര്‍ അഞ്ചിനാണ് ഐഡി നമ്പര്‍ 2356696 നമ്പറായി സില്വിതോമസും ഐഡി നമ്പര്‍ 2357603 നമ്പറായി ഭര്‍ത്താവ് തോമസും എടവക നല്ലൂര്‍നാട് വില്ലേജിലെ എക്കമുണ്ടയില് താമസക്കാരെന്ന് കാണിച്ച് ഓണ്‍ ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്. ഈ മാസം 12നാണ് ഇതുസംബന്ധിച്ച് ഹിയറിംഗ് നടക്കുന്നത്.
എന്നാല്‍ എതിര്‍വാദവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായ സില്‍വി തോമസ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് നിയമവിരുദ്ധമാണെന്നും ഇലക്ഷന് കമ്മീഷനെ തെറ്റിധരിപ്പിച്ചാ ണെന്നുമാണ് സിപിഎം പറയുന്നത്.
ഇത് സംബന്ധിച്ച് സിപിഎം ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 12ന് നടക്കുന്ന ഹിയറിംഗിന്ശേഷം പ്രതികരിക്കാമെന്നാണ് സില്‍വി തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: