പനമരം : കാരാപ്പുഴ ജലസേചന പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയാണ് വാടോത്ത്,ഏച്ചോം ,പാലൂര്‍കുന്ന്,കൈപ്പാട്ട് കുന്ന് പാടശേഖരങ്ങളിലായി പരന്നുകിടക്കുന്നത് വയനാട്ടില്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് മാറിയപ്പോഴും പാരമ്പര്യമായി ചെയ്തു വരുന്ന നെല്‍ കൃഷി നെഞ്ചോടുചേര്‍ത്ത ഒരു ജനവിഭാഗമാണ് ഇവിടെയുള്ളത് വയനാട്ടില്‍ അവശേഷിക്കുന്ന വിസ്തൃത പാടശേഖരങ്ങളില്‍ ഒന്നാണിത്.
ഇക്കാരണത്താലാണ് കനാലിന്റെ ഒരു കൈവഴി മടക്കി ,പള്ളിക്കുന്ന്, ഏച്ചോം ,വഴി കൈപ്പാട്ടുകുന്ന് പാടശേഖരത്തില്‍ എത്തിക്കാന്‍ മുന്‍ കാല ഗവണ്മെന്റെ ് പദ്ധതി തയ്യാറാക്കിയത് എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട നിര്‍മ്മാണത്തില്‍ ഒഴുകിയത് നൂറ്കണക്കിന് കോടിരൂപയാണ് വന്‍ അഴിമതി ആരോപിക്കപ്പെട്ടുവെങ്കിലും മാറി മാറി ഭരിച്ച ഇരു മുന്നണികളുടേയും സ്വാധീനത്തിന്റെയും പണത്തിന്റെയും പ്രഭാവം എല്ലാ അഴിമതി ആരോപണങ്ങളേയും നിഷ്പ്രഭമാക്കി. നിലവില്‍ ഏച്ചോം ടൗണിന്സമീപം വരെ കനാല്‍ ഭാഗികമായി പണിതീര്‍ന്നിട്ടുണ്ട് ശേഷിക്കുന്ന സ് ഥലത്ത് പത്ത് മുതല്‍ ഇരുപത് മീറ്റര്‍ വരെ വീതിയില്‍ അളന്ന് കല്ലിട്ടുണ്ട് പതിനഞ്ച് വര്‍ഷത്തോളമായി ഈ സ്ഥിതി തുടരുന്നു എന്നാല്‍ ഇക്കാലമത്രയായിട്ടും കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല.പ്രൊജക്റ്റ് ഓഫീസില്‍ ചോദിച്ചാല്‍ പരസ്പര വിരുദ്ധമായ ഉത്തമമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജലസേചന പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ച് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ മുതിരുന്നത് എന്ന് ആക്ഷേപമുണ്ട്. നിലവില്‍ ഗവണ്മെന്റെ് ഏറ്റെടുത്ത് കല്ലിട്ട സ്ഥലം എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍.
പദ്ധതി നിര്‍ത്തിവച്ചു എന്ന അറിയിപ്പു കിട്ടിയിരുന്നെങ്കില്‍ ദീര്‍ഘകാല കൃഷിയടക്കം കര്‍ഷകര്‍ക്ക് ഉപയുക്തമാകുന്നരീതിയില് ഭൂമി വിനിയോഗിക്കാനാകുമായിരുന്നു എന്നാണ് കര്‍ഷകരുടെ അഭിപ്രായം. അതുമല്ലെങ്കില്‍ ഭൂമി യുടേയും അതിലുള്ള കാര്‍ഷിക വിളകള്കും അനുശ്രുതമായ നഷ്ട പരിഹാരം ലഭ്യമാക്കി കര്‍ഷകരുടെ ദുരിതത്തിന് ഗവണ്മെന്റെ് അറുതിവരുത്തണം എന്നാണ് കര്‍ഷകരുടെ ശക്തമായ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: