അമ്പലവയല്‍ :ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തോമാട്ടുചാല്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി തെളിവെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണമായിരുന്നു തെളിവെടുപ്പ്. വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന ഡിഡിഇ ശ്രീകലയാണ് സ്കൂളിലെത്തി അധ്യാപകര്‍, പിടിഎ പ്രസിഡന്റ് എന്നിവരില്‍ നിന്ന് തെളിവെടുത്തത്. രാവിലെയോടെത്തിയ ഉദ്യോഗസ്ഥ സംഘം ഉച്ചയോടൊയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികളുണ്ടാവുക. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഡിഡിഇ നല്കിയ പരാതിപ്രകാരം അമ്പലവയല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട രേഖകളുടെ ശേഖരണമാണ് ഇപ്പോള്‍ നടന്ന് വരുന്നത്. മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിനോടൊപ്പം നടക്കാന്‍ പോകുന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ ആരാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ പ്രധാന അധ്യാപിക മോളി സെബാസ്റ്റ്യന്‍, അധ്യാപകനായ ഉണ്ണികൃഷ്ണന് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നപടിയില്‍ പ്രതിഷേധം മുറുകുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ തെളിവെടുപ്പിന് ഉദ്യോഗസ്ഥര്‍ വന്ന ഇന്ന് സംയുക്ത സമരസമിതി സ്കൂളിന് മൂന്നില്‍ ധര്‍ണ്ണ നടത്തി. മുന്‍ പിടിഎ പ്രസിഡന്റ് പിവി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അച്ചടിയിലെ പിഴവിന് അധ്യാപകരെ ബലിയാടാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി നീതിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് അയൂബ് കടല്‍മാട് അധ്യക്ഷനായി. പിഎന്‍ മാധവന്, സുഗതന്, അശോകന്, വിനോദ് പി, വിവിമോഹന്ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: