കൊച്ചി: ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഭാരതത്തിലെ നിക്ഷേപം വര്‍ധിപ്പിച്ചു. 2012-ലെ 5.3 ബില്യണ്‍ രൂപയില്‍ നിന്ന് (80 മില്യണ്‍ യൂറോ) 6.4 ബില്യണ്‍ രൂപ (98 മില്യണ്‍ യൂറോ) യായാണ് വര്‍ധന. പ്രത്യേകം രൂപകല്‍പ്പന ചെയ്ത പേമെന്റ് പ്ലാനുകള്‍, ആകര്‍ഷകമായ ഓഫറുകള്‍, അതിവേഗ അപ്രൂവലുകള്‍, ഫാസ്റ്റ് ടേണ്‍ എറൗണ്ട് ടൈം, സ്പെഷ്യല്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവകാശപ്പെടുന്നു. ഇന്‍ ഹൗസ് കസ്റ്റമര്‍ ഇന്ററാക്ഷന് സെന്ററും ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: