കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ അമൃതം ഫുഡ്സ് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അമൃതം ഫുഡ്സ് പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്. യൂണിറ്റിലെ മുന്‍ അംഗങ്ങളായ ലീല, വത്സല, ഷൈല എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. കനത്ത മഴയെ അവഗണിച്ച് പഞ്ചായത്തിനു മുന്‍വശത്തെ പന്തല്‍ കെട്ടി സമരം നടത്തുമ്പോഴും പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഒന്നരവര്‍ഷം മുമ്പ് ജില്ലാ കുടുംബശ്രീ മിഷന് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഈ ്മൂന്നു അംഗങ്ങള്‍ക്കു പുറമേ മറ്റു രണ്ടുപേരെയും ഉള്‍പ്പെടുത്തി അമൃത ഫുഡ്സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല.
മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാര്‍ത്ഥ താത്പര്യക്കാരെ ഉള്‍പ്പെടുത്താതെ പ്രവര്‍ത്തനം തുടങ്ങാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കുടുംബശ്രീ മിഷനില്‍ നിന്ന് പദ്ധതി പുനരാരംഭിക്കുവാനുള്ള നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നും അത് പഞ്ചായത്ത് അധികൃതര്‍ മുക്കിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
കുടുംബശ്രീ മിഷനില്‍ നിന്ന് വരുന്ന ഓഡറുകള്‍ പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കാതെ പഞ്ചായത്ത് ഭരണസമിതി അത് ഒളിപ്പിക്കുകയാണെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ പറഞ്ഞു. 42ളം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന കരിമ്പപഞ്ചായത്തില്‍ പകുതിയിലധികവും പൂട്ടികിടക്കുകയാണ്.
നിരാഹാര സമരം മൂന്നാം ദിവസത്തേക്ക് കടക്കുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുകയും ചര്‍ച്ചയ്ക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്യുന്ന നടപ്പടിയില്‍ ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. സംസഥാന മിഷന്റെ ഓര്‍ഡര്‍ വന്നിട്ടുപോലും നടപടി എടുക്കന്നതിനെ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടിക്ക് രൂപം കൊടുക്കുമെന്ന് കരിമ്പ പഞ്ചായത്ത് ഹിന്ദുഐക്യവേദി പ്രസിഡന്റ് പ്രമോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: