മണ്ണാര്‍ക്കാട്: ബസ് യാത്രക്കാരനായ അന്ധന്റെ പണമടങ്ങിയ ബാഗ് മോഷണം പോയി. കോട്ടോപ്പാടം വേങ്ങയിലെ രാജീവ് കോളനിയില്‍ താമസിക്കുന്ന എടാലത്ത് വീട്ടില്‍ അമീര്‍ ബാഷയുടെ പണവും രേഖകളുമടങ്ങിയ ബാഗാണ് നഷ്ടപെട്ടത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയിലേക്ക് പോവുന്ന സ്വകാര്യ ബസില്‍ ഉച്ചക്കാണ് സാധനങ്ങള്‍ കവര്‍ന്നത്. ബാഗില്‍ മകളുടെ ചികിത്സക്കായി കരുതിവെച്ചിരുന്ന 5000 രൂപയും വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ,് കെ.എസ്.ആര്.ടി.സി – സ്വകാര്യ ബസ് കണ്സഷന് കാര്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് നഷ്ടപെട്ടത്. മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: