ചെര്‍പ്പുളശ്ശേരി: വേദ–താന്ത്രിക–കലാ–സാഹിത്യ രംഗങ്ങളിലെ പ്രഗത്ഭരെ ആദരിക്കുന്നതിനു വിശ്രുത നാഗക്ഷേത്രമായ മുണ്ടക്കോട്ടുകുര്‍ശ്ശി പാതിരിക്കുന്നത്തു മന ഏര്‍പ്പെടുത്തിയ നാഗകീര്‍ത്തി പുരസ്കാര സമര്‍പ്പണം എട്ടിനു നടക്കും. ഷൊര്‍ണൂര്‍ മുണ്ടായ തിരുത്തുമുക്ക് മനയില്‍ ശങ്കരനാരായണന് നമ്പൂതിരി (വേദം), പട്ടാമ്പി മുതുതല ഈയ്ക്കാട്ട് മനയ്ക്കല്‍ നാരായണന് നമ്പൂതിരി (തന്ത്രം), പി.കെ. നാരായണന് നമ്പ്യാര്‍ (കല) എന്നിവര്‍ക്കാണു പതിനായിരം രൂപയുടെ നാഗകീര്‍ത്തി പുരസ്കാരം സമര്‍പ്പിക്കുന്നത്. പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ച് എട്ടിന് രാവിലെ 9.30നു സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റ് ജയരാജ് വാരിയര്‍ മുഖ്യാതിഥിയാവും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് അധ്യക്ഷനാവും. എന്‍.പി. രാമദാസിന്റെ സോപാനസംഗീതത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ ഡോ. എന്‍.പി. വിജയകൃഷ്ണന്, പ്രകാശ് കുറുമാപ്പള്ളി, കെ.ആര്. സദാനന്ദന്, കെ.എം. ശ്രീധരന്, കെ. മാധവന് നമ്പൂതിരി, ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. കന്നിമാസത്തിലെ ആയില്യം തൊഴാനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായും ഇതേ ദിവസം പ്രസാദഊട്ട് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: