പാലക്കാട്: പാലക്കാടും മണ്ണാര്ക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ സഹോദരങ്ങളുള്‍പ്പെടെ രണ്ടു പേര് മരിച്ചു. മണ്ണാര്‍ക്കാട്ട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ടുപേരും പാലക്കാട് നഗരത്തില്‍ ഗരത്തില്‍ ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി യുമാണ് മരിച്ചത്.
കൊട്ടേക്കാട് ചെമ്മന്‍കാട് നന്ദന വീട്ടില്‍ ചെന്താമരയുടെ മകന് വിപിന്‍(18) ആണ് നഗരത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. സഹയാത്രികനായിരുന്ന കൊട്ടേക്കാട് കൃഷ്ണദാസിന്റെ മകന് കിരണ്‍ദാസിനെ(18) പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തിരുവാലത്തൂര് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളാണ്. ടൗണ്‍ ട്രാഫിക് പോലീസ് കേസെടുത്തു.
കരിമ്പുഴ പൊമ്പ്ര കൂട്ടിലക്കടവിലെ പുത്തന്‍പീടിക വീട്ടില്‍ ഉസ്മാന് (68), സഹോദരി പുല്ലശ്ശേരി ചേരിക്കപ്പാടം മുഹമ്മദ്കുട്ടിയുടെ ഭാര്യ നബീസ (55)യുമാണ് മണ്ണാര്‍ക്കാട്ടെ അപകടത്തില്‍ മരിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ദേശീയപാതയായ 966 മണ്ണാര്‍ക്കാട് – പെരിന്തല്‍മണ്ണ റോഡില്‍ താഴെക്കോടാണ് അപകടം. ഉസ്മാനെ ഡോക്ടറെ കാണിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ മരിച്ചവരെകൂടാതെ ഓട്ടോയിലുണ്ടായിരുന്ന ഉസ്മാന്റെ ഭാര്യ സഫിയ, മകന് നിസാര്‍, ഓട്ടോഡ്രൈവര്‍ അന്‍വര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉസ്മാന് സംഭവ സ്ഥലത്തും നബീസ വൈകീട്ട് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരണപ്പെട്ട ഉസ്മാന്റെ മറ്റുമക്കള്‍: കദീജ, നാസര്‍, ഹൈറുന്നീസ, റഷീദ, ജാബിര്‍. മരണപ്പെട്ട നബീസയുടെ മക്കള്‍ കുഞ്ഞുമുഹമ്മദ് എന്ന മാനു, അബ്ദുറഷീദ്, ഹംസ, ഷംസുദ്ദീന്, സുഹറ, ആമിന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: