താനൂര്‍: കെഎസ്ഇബി അധികൃതരുടെ അനാസ്ഥമൂലം 11കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് അപകടഭീഷണിയില്‍. പോസ്റ്റും വൈദ്യുതി കമ്പിയുമടക്കം എല്ലാം കാട്ടുവള്ളികളാല്‍ മൂടപ്പെട്ട നിലയിലാണ്. താനൂര്‍-പരപ്പനങ്ങാടി റോഡിലാണ് അപകടം സൃഷ്ടിക്കുന്ന ഈ വൈദ്യുതി പോസ്റ്റ് നില്‍ക്കുന്നത്. ദിവസവും ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഇത് വലിയ അപകടത്തിന് കാരണമാകുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. റോഡിന്റെ ഒരുവശത്ത് മതില്‍പോലെ വളര്‍ന്ന് നില്ക്കുന്ന പാഴ്ചെടികള്‍ കാഴ്ചമറക്കുന്നതായി ഡ്രൈവര്‍മാര്‍ പരാതി പറയുന്നുണ്ട്. സമീപകാലത്ത് നിരവധി അപകടങ്ങള്‍ ഇവിടെ നടന്നു കഴിഞ്ഞു. ഒരു ദുരന്തം സംഭവിക്കുന്നതുവരെ കാത്തുനില്‍ക്കാതെ ഇവിടെ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: