ആലപ്പുഴ : ക്ഷേത്ര ശാന്തിക്കെതിരെ ആരോപിക്കപ്പെട്ട സ്ത്രീപീഡനകേസ് വ്യാജമായി കെട്ടിചമച്ചതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി.
രാമപുരം ദേവസ്വത്തിലെ ശാന്തി എം. കൃഷ്ണന്‍ നമ്പൂതിരിക്കെതിരെയുള്ള പീഡനകേസാണ് വ്യാജമെന്ന് കമ്മീഷന്റെ അനേ്വഷണ വിഭാഗം കണ്ടെത്തിയത്. ആരോപണം ഉയര്‍ന്ന ഉടനെ അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കമ്മീഷന്റെ മുഖ്യ അനേ്വഷണ ഉദേ്യാഗസ്ഥനായിരുന്ന ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്താണ് അനേ്വഷണം നടത്തിയത്.
കൃഷ്ണന്‍ നമ്പൂതിരിക്കെതിരെ വ്യാജ ആരോപണം കെട്ടിചമച്ച സബ്ഗ്രൂപ്പ് ഓഫീസര്‍ അജയകുമാര്‍, വാച്ചര്‍ മുരളി, നാട്ടുകാരായ മനോജ്, മഹേഷ്, ഹരികുമാര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി കേസെടുക്കാന്‍ കരീലകുളങ്ങര പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് അനേ്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ഒക്‌ടോബര്‍ നാലിനായിരുന്നു സംഭവം. നാട്ടുകാരിയായ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ശാന്തി എം. കൃഷ്ണന്‍ നമ്പൂതിരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഭര്‍ത്താവിനെതിരായ പരാതി നിഷ്പക്ഷമായി അനേ്വഷിക്കമെന്ന് ആവശ്യപ്പെട്ടാണ് ശാന്തിയുടെ ഭാര്യ തട്ടാരമ്പലം സ്വദേശിനി കമ്മിഷനെ സമീപിച്ചത്.
ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കെതിരെയാണ് പരാതി നല്‍കിയത്. എന്നാല്‍ കൃഷ്ണന്‍ നമ്പൂതിരിക്കെതിരെയാണ് ദേവസ്വം ബോര്‍ഡ് നടപടി എടുത്തത്. പേരിനെ കുറിച്ച് വ്യക്തതയുണ്ടാക്കാതെയായിരുന്നു സബ്ഗ്രൂപ്പ് ഓഫീസര്‍ പ്രവര്‍ത്തിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി. തെളിവുകള്‍ ഇല്ലാത്ത പരാതിയാണ് അധികൃതര്‍ക്ക് ലഭിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി.അനേ്വഷണ റിപ്പോര്‍ട്ടും ഉത്തരവും ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് കൈമാറിയതായി കമ്മീഷന്‍ അറിയിച്ചു.
















