കോഴഞ്ചേരി: നിലവാരമില്ലാത്ത ഗ്യാസ് സ്റ്റൗ വില്പന സംഘം പിടിയില്‍. ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളുമില്ലാത്ത ഗ്യാസ് സ്റ്റൗ വില്പന നടത്തിവന്ന മൂന്നംഗ സംഘമാണ് കോഴഞ്ചേരി സിഐ എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. അമിതവേഗത്തില്‍ കടന്നുപോയ വാഹനത്തെ പിന്തുടര്ന്നാണ് സംഘത്തെ പിടികൂടിയത്. സംഘത്തിന്റെ താവളം കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലില്‍ ഗുണമേന്മയില്ലാത്ത ഗ്യാസ് സ്റ്റൗകളും ജ്യൂസറുകളും പിടികൂടി. യുപി സ്വദേശികളായ സര്‍ദാര്‍, വാഹിദ്, അബീദ് എന്നിവരാണ് പിടിയിലായത്. തിരുവല്ല കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. വില്പന നികുതി ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരുടെ പരിശോധനയില്‍ 9600 രൂപ പിഴയിടുകയും ചെയ്തു. തവണകളായി പണം അടച്ചാണ് ഇവരില്‍ നിന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: