തൊടുപുഴ: സത്യത്തിലൂന്നിയ പ്രവര്‍ത്തനമായിരുന്നു മഹാത്മാഗാന്ധിയുടേതെന്നും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തില്‍ ഏറുകയാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗാന്ധിയന്‍ ചിന്തകനുമായ പി. രാജന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും തൊടുപുഴ പ്രസ് ക്ലബും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിലുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യരാശി ഉള്ളിടത്തോളം കാലത്ത് പ്രസക്തിയേറുന്ന ദര്‍ശനങ്ങളാണ് ഗാന്ധിജിയുടേതെന്നും ജീവിതത്തിലെ ഓരോ നിമിഷവും ലിഖിതരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏക മനുഷ്യനായിരുന്നു ഗാന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊടുപുഴ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, കെ. ഹരിലാല്‍ കെ കെ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: