Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഖണ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:13 pm IST
in Samskriti

അംബ, അംബിക, അംബാലിക എന്ന മൂന്നു പെണ്‍മക്കള്‍ കാശി രാജാവിനുണ്ടായിരുന്നു. അംബ മൂത്തവള്‍. ഇവള്‍ക്ക് സൗബാല രാജാവ് സാല്വനുമായി പ്രണയമുണ്ടായിരുന്നു. അതറിഞ്ഞിട്ടും അച്ഛന്‍ അവള്‍ക്കും മറ്റു രണ്ടുമക്കള്‍ക്കും സ്വയംവരം നിശ്ചയിച്ചു. മറ്റെല്ലാ രാജാക്കന്മാരെയും വിളിച്ചുവെങ്കിലും ഹസ്തിനപുര രാജാക്കളെ ക്ഷണിച്ചില്ല. ഭീഷ്മര്‍ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തയാളായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വകയില്‍ സഹോദരനായ വിചിത്രവീര്യന് വിവാഹക്ഷണം കിട്ടാഞ്ഞത് അപമാനമായി ഭീഷ്മര്‍ക്കു തോന്നി.

ക്ഷുഭിതനായ ഭീഷ്മര്‍ സ്വയംവര സ്ഥലത്തെത്തി വധുക്കളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രഖ്യാപിച്ചു. എതിരിട്ടവരെ നിലംപരിശാക്കി. അംബയെ രക്ഷിക്കാനെത്തിയ സാല്‍വനെ മുറിവേല്‍പ്പിച്ച് അപമാനിച്ചു വിട്ടു. കൊട്ടാരത്തിലെത്തിയപ്പോള്‍ വിചിത്രവീര്യന്‍ അംബികയേയും അംബാലികയേയും ഭാര്യമാരായി സ്വീകരിച്ചു. അംബ തന്റെ പ്രേമകഥ പറഞ്ഞപ്പോള്‍ ഭീഷ്മര്‍ അവളെ സാല്വന്റെ കൊട്ടാരത്തിലെത്തിച്ചു. പക്ഷേ അപമാനിതനായ സാല്വന്‍ സ്വീകരിച്ചില്ല.

അംബയെ അച്ഛന്‍ കാശിരാജാവിന്റെ സമീപത്തുകൊണ്ടുചെന്നെങ്കിലും അച്ഛനും ആ മകളെ സ്വീകരിച്ചില്ല. അംബ ഭീഷ്മരോട് തന്നെ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. താന്‍ നിത്യ ബ്രഹ്മചാരിയായിരിക്കുമെന്ന് അച്ഛന്‍ ശന്തനുവിന്റെ രണ്ടാം ഭാര്യയായ മത്സ്യഗന്ധിയുടെ അച്ഛനോട് ഭീഷ്മ പ്രതിജ്ഞയെടുത്തതിനാല്‍ അംബയുടെ അഭ്യര്‍ത്ഥന നിരസിച്ചു. വ്രണിത ഹൃദയയായ, പരിത്യക്തയായ, പലരും തള്ളിപ്പറഞ്ഞ, നിരാലംബയായ ആ അംബയാണ് പിന്നീട് ശിഖണ്ഡിയായത്. അതു നീണ്ട കഥയാണ്.

അംബ തന്റെ ജീവിതഗതി മാറ്റിമറിച്ച ഭീഷ്മരെ ഈ തെറ്റിന് അനുഭവിപ്പിക്കുമെന്നു പ്രതിജ്ഞയെടുത്ത് ഇറങ്ങി. ഓരോ രാജാക്കന്മാരെയും കണ്ട് ഭീഷ്മരെ തോല്‍പ്പിക്കാന്‍ ഒപ്പം നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. ആരും തയ്യാറായില്ല. ഒടുവില്‍ നിരാശിതയായി കാടുകയറി. അവിടെ ശൈഖവത്യന്‍ എന്ന മുനി അംബയെ സമാശ്വസിപ്പിച്ചു. പരശുരാമന്റെ ശിഷ്യനാണ് ഭീഷ്മരെന്നും അദ്ദേഹം പറഞ്ഞാല്‍ അനുസരിക്കുമെന്നും അംബയെ വിവാഹം ചെയ്യിക്കാമെന്നും മറ്റും വിശദീകരിച്ച് അംബയെ പരശുരാമ സന്നിധിയിലെത്തിച്ചു.

പരശുരാമന്‍ ശിഷ്യന്‍ ഭീഷ്മരോട് ആവശ്യപ്പെട്ടു. ശപഥം ലംഘിച്ച് വിവാഹം ചെയ്യാനാവില്ലെന്ന് ശിഷ്യന്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് യുദ്ധമായി. ഗുരുവും ശിഷ്യനും 23 ദിവസം കഠോര യുദ്ധം. 24-ന് അതി നാശകരമായ ആയുധം പ്രയോഗിച്ച് ശിഷ്യനെ വീഴ്‌ത്താന്‍ പരശു രാമന്‍ തീരുമാനിക്കവേ ദേവന്മാര്‍ ഇടപെട്ടു. നാരദ മുനി പ്രത്യക്ഷപ്പെട്ട് യുദ്ധത്തില്‍ ഇരുവര്‍ക്കും വിജയം വിധിച്ചു. അംബ അവിടെയും നിരാശിതയായി. ഭീഷ്മരെ വകവരുത്താന്‍ തപസ്സിനു തീരുമാനിച്ചു. കഠോര തപസ്സു തുടങ്ങി.

തപസ്സും യാത്രകളും. വിവിധ സന്യാസിമാരെ കണ്ടു. പുണ്യ തീര്‍ത്ഥങ്ങള്‍ താണ്ടി. ഒരിക്കല്‍ ഗംഗാദേവി അംബയോടു കാര്യങ്ങള്‍ അന്വേഷിച്ചു. അവള്‍ വിവരിച്ചു. ഭീഷ്മരുടെ മരണമാണ് അംബ ആഗ്രഹിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഭീഷ്മരുടെ അമ്മയായ ഗംഗ അംബയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മകന്‍ അറിയാതെ ചെയ്ത പിഴവിന് ഇത്രയും പ്രതികാരം സൂക്ഷിക്കുന്ന അംബയെ ഗംഗ ശപിച്ചു. എട്ടുമാസം വരണ്ടും ശേഷിക്കുന്ന നാളുകള്‍ നിറഞ്ഞും ഒഴുകുന്ന നദിയാകട്ടെ എന്ന്. അംബ പിന്നെയും തപസ്സു തുടര്‍ന്നു. പരമശിവന്‍ അവള്‍ക്കു പ്രത്യക്ഷയായി എന്നും പരമശിവന്‍ തന്റെ മകനും ദേവസേനയുടെ അധിപനായ സുബ്രഹ്മണ്യനെ അംബയ്‌ക്കു മുന്നിലയച്ചുവെന്നും വ്യത്യസ്ത വിശദീകരണങ്ങളുണ്ട്.

സുബ്രഹ്മണ്യ കഥയിലൂടെയാണ് കൂടുതല്‍ വിവരണങ്ങള്‍ നീളുന്നത്. സുബ്രഹ്മണ്യന്‍, കാര്‍ത്തികേയന്‍, അംബയ്‌ക്ക് വാടാത്ത ഒരു താമരമാല സമ്മാനിച്ചു. അത് ധരിക്കാന്‍ തയ്യാറാകുന്നവര്‍ ഭീഷ്മരുടെ മരണത്തിനു കാരണമാകുമെന്നായിരുന്നു കാര്‍ത്തികേയന്റെ വരം. അംബ വീണ്ടും പല രാജാക്കന്മാരെയും സമീപിച്ചു. അവര്‍ ആരുംതന്നെ മാലയണിയാന്‍ ധൈര്യം കാണിച്ചില്ല. ഒടുവില്‍ വീണ്ടും തപസ്സിനായി അംബ കാടുകയറി.

പോകുംമുമ്പ് അവള്‍ അവസാനം സമീപിച്ച ദ്രുപദ രാജാവിന്റെ രാജകൊട്ടാരത്തിനു മുന്നിലെ കൂറ്റന്‍ തൂണില്‍ അംബ താമരമാല അണിയിച്ചു പോയി. അതവിടെ വാടാതെ കിടന്നു. അംബ സ്വയം ചിതയില്‍ ചാടി.അതിനിടെ ദ്രുപദ രാജാവ് മക്കളില്ലാഞ്ഞ് ശിവഭജനം നടത്തിവരികയായിരുന്നു. ഒടുവില്‍ രാജാവിനു പെണ്‍മകളുണ്ടാകുമെന്നും പിന്നീട് അവള്‍ ആണ്‍കുട്ടിയായി മാറുമെന്നും ശിവാനുഗ്രഹമുണ്ടായി. അംബയാണ് ദ്രുപദന്റെ മകളായി പിറന്നത്. ശിഖണ്ഡിനി എന്നു പേരിട്ട അവളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കിവെച്ച് ദ്രുപദന്‍ മകളെ ദശാര്‍ണ്ണ രാജാവ് ഹിരണ്യ വര്‍ണ്ണന്റെ മകനെക്കൊണ്ടു വിവാഹം ചെയ്യിച്ചു.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.