കല്‍പ്പറ്റ :വയനാട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥിനിയായ കായികതാരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ ചെറുപുഴ കാനംവയല്‍ കുമ്പുക്കല്‍ ഷൈജുവിന്റെയും ആന്‍സിയുടെയും മകള്‍ രസ്നമോളാ(17)ണ് മരിച്ചത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ രസ്നയെ കണ്ടെത്തിയത്. ജംപിങ് താരമായ രസ്ന രാവിലെ പരിശീലനത്തിനുശേഷം ഹോസ്റ്റലില്‍ എത്തിയതായിരുന്നു. ഒപ്പമുള്ള മറ്റുവിദ്യാര്ഥികള് സ്കൂളില്‍ പോയെങ്കിലും പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ രസ്നയ്ക്ക് ക്ലാസുണ്ടായിരുന്നില്ല. പതിനൊന്നോടെ കോച്ച് താലിബ് ഹോസ്റ്റലില്‍ പഞ്ച് ചെയ്യാനെത്തിയപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടു. ഹോസറ്റലിന് താഴെയുള്ള ക്യാന്റീനില്‍ ചായകഴിച്ചു കൊണ്ടിരുന്ന വാര്‍ഡനെ കൂട്ടിയെത്തി പിറകിലെ വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് രസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് രസ്നയോട് വിശദീകരണം ചോദിച്ചിരുന്നു. മൊബൈല്‍ഫോണിനെ ചൊല്ലി ഹോസ്റ്റല്‍ അധികൃതര്‍ ചോദ്യം ചെയ്തിരുന്നതായും ഇതേതുടര്‍ന്ന് മാതാവ് ഫോണില്‍ വിളിച്ച് രസ്നയെ ശാസിച്ചതായും ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഹൈദരാബാദ് നടന്ന ജൂനിയര്‍ സൗത്ത് സോണ്‍ മീറ്റില്‍ ട്രിപ്പിള്‍ജംപില്‍ രസ്ന വെങ്കലം നേടിയിരുന്നു. പ്ലസ് വണ്ണിനാണ് വയനാട് സ്പോര്‍ട്സ് ഹോസ്റ്റലില്‍ ചേര്‍ന്ന് കല്‍പ്പറ്റ എസ്.കെ.എം.ജെയില്‍ പഠിക്കാനെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരന്: റിനോള്‍ഡിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: