കൊച്ചി: ഡിഎച്ച്എല്‍ എക്സ്പ്രസ് നിരക്ക് വര്‍ധിപ്പിക്കുന്നു. ഇന്ത്യയില്‍ 6.9 ശതമാനം വര്‍ധനവാണുണ്ടാവുക. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും.
ജീവിതച്ചെലവ് കൂടുന്നത് മൂലമുള്ള വേതന പരിഷ്കരണം, പ്രവര്‍ത്തനച്ചെലവിലെ വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് നിരക്ക് കൂട്ടുന്നതെന്ന് ഡിഎച്ച്എല്‍ എക്സ്പ്രസ് സിഇഒ അല്ലന് പറഞ്ഞു. ഇന്ത്യയിലും സേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡിഎച്ച്എല്‍ എക്സ്പ്രസ് സീനിയര്‍ വൈസ് പ്രസിഡന്റ് (ഇന്ത്യ) ആര്. എസ്. സുബ്രഹ്മണ്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: