വ്യാഴാഴ്ചപാലക്കാട്: ആര്‍ഷവിദ്യാലയ ഗുരുകുലങ്ങളുടെ സ്ഥാപകനും വേദാന്താചാര്യനുമായ സ്വാമി ദയാനന്ദ സരസ്വതി മഹാരാജിന്റെ ഷോഢശി-സമാരാധന എട്ടിന് നടക്കുമെന്ന് ഓലശ്ശേരി സ്വാമിദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എട്ടിന് രാവിലെ 9.30ന് ഓലശ്ശേരി സ്വാമിദയാനന്ദാശ്രമത്തില്‍ നടക്കുന്ന ശ്രദ്ധാഞ്ജലിയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശ്രമപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് 11.30ന് യതിപൂജ നടത്തും. സ്വാമിചിദാനന്ദപുരി, സ്വാമി നിത്യാനന്ദസരസ്വതി, ബ്രഹ്മപാദാനന്ദ സരസ്വതി, പ്രണവാമൃതാനന്ദപുരി, വേദാനന്ദസരസ്വതി, മുക്താനന്ദ,പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍, ഭുവനാത്മാനന്ദ, അദ്ധ്യാത്മാനന്ദ, പ്രശാന്താനന്ദ സരസ്വതി, പ്രഭാകരാനന്ദ സരസ്വതി, ഡോ.കൃഷ്ണകുമാര്‍ എവിപി,എന്‍.എന്‍.രാമചന്ദ്രന്‍, ഡോ.പി.അച്യുതന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കെ.വിജയരാഘവന്‍, പി.കെ.സുരേന്ദ്രന്‍, വി.നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: