പാലക്കാട്: ഗേജ്മാറ്റം പൂര്‍ത്തിയായ പാലക്കാട്-പൊള്ളാച്ചി ലൈനില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തലിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന.ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കണ്‍സ്ട്രക്ഷന്‍ പി.കെ.മിശ്ര, ഡിആര്‍എം ആനന്ദ് പ്രകാശ് മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവും ഒപ്പമുണ്ടായിരുന്നു.
ഇന്നലെ രാവിലെ 9 മണിക്ക് എട്ട് മോട്ടോര്‍ ട്രോളികളിലായിരുന്നു സംഘത്തിന്റെ പരിശോധനാ യാത്ര. നവീകരിച്ച സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍, ട്രാക്ക്, പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും തൂണുകള്‍, സ്ലാബുകള്‍, ലെവല്‍ക്രോസിങ്ങുകള്‍ സിഗ്നല്‍ സംവിധാനം എന്നിവ സംഘം വിലയിരുത്തി. ഇന്നലെ മുതലമട സ്റ്റേഷന് വരെ നടന്ന പരിശോധന ഇന്ന് രാവിലെ 9.30 ന് മുതലമടയില്‍ നിന്ന് പുനരാരംഭിക്കും. ഉച്ചയോടെ പൊള്ളാച്ചിയില്‍ പരിശോധന അവസാനിക്കും.
ഇന്ന്് ഉച്ച കഴിഞ്ഞ് അതിവേഗ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തും. പൊള്ളാച്ചി സ്റ്റേഷനില്‍ നിന്ന് 3.30 നാണ് എന്‍ജിനും രണ്ട് ബോഗിയുമടങ്ങുന്ന ടെയിന്‍ പരീക്ണ ഓട്ടം നടത്തുക. 4.14ന് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ വണ്ടിയെത്തും. മണിക്കൂറില്‍ 100 കിലേ!ാമീറ്റര്‍ വരെ വേഗത്തിലാണു പരീക്ഷണ ഓട്ടമെന്നതിനാല് പൊതുജനങ്ങള്‍ ട്രാക്ക് മുറിച്ചുകടക്കുന്നതും പാളത്തിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്നു ദക്ഷിണറയില്‍വേ അധികൃതര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: