പാലക്കാട്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ്-യുഡിഎഫ് ക്യാമ്പുകള്‍ അങ്കലാപ്പില്‍. കഴിഞ്ഞ തവണവരെ തമ്മില്‍ മത്സരിച്ചിരുന്ന ഈ മുന്നണികള്‍ ഇക്കുറി ശക്തമായ ബിജെപി സഖ്യത്തിനെതിരെ പടനയിക്കാനുള്ള ആയുധങ്ങള്‍ക്കായി ഇരുട്ടില്‍ത്തപ്പുകയാണ്. ബിജെപിയാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ #ാവസാനഘട്ടത്തിലെത്തി പരമ്പരാഗത മുന്നണികളെക്കാള്‍ ബഹുദൂരം മുമ്പിലെത്തി.
വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തില്‍ ഉള്ള ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച്് ഇടതു വലതു മുന്നണികള്‍ക്ക് എതിരായ മൂന്നാം മുന്നണിയുടെ കേരളത്തിലെ രാഷ്ട്രീയ പ്രസക്തി വെളിപ്പെടുത്താന്‍ പാലക്കാട് ചേര്‍ന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളിലേക്കുള്ള മുഴുവന്‍ വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍എസ്പി(ബി)സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.തങ്കച്ചന് വര്‍ഗീസ്, ആര്‍എസ്പി(ബി) ജില്ലാ സെക്രട്ടറി എം.ഇസ്മയില്‍, കേരള കോണ്‍ഗ്രസ് (പി.സി.തോമസ് ) ജില്ലാ പ്രസിഡന്റ് വി.കെ.വര്‍ഗീസ്, മുഹമ്മദ് കള്ളിക്കണ്ടം(കേരള വികാസ് കോണ്‍ഗ്രസ് പ്രസിഡന്റ് ) മോഹന്‍ കൃഷ്ണ (കേരള കോണ്‍ഗ്രസ്) ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ഭാസി എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാതല പ്രകടനപത്രിക തയ്യാറാക്കുന്നതിന് പി.ഭാസി കണ്‍വീനറും, മോഹന്‍ കൃഷ്ണ, മുഹമ്മദ് കള്ളിക്കണ്ടം, ഇസ്മയില്‍ എം. എന്നിവര്‍ അംഗങ്ങള്‍ ആയുള്ള കമ്മിറ്റി രൂപികരിച്ചു.
ഒരു മാസം മുമ്പ്് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച ബിജെപി എസ്എന്‍ഡിപിയും മറ്റു സമുദായസംഘടനകളുമായുള്ള സീറ്റ് വിഭജനചര്ച്ചയുടെ അവസാനഘട്ടത്തിലാണ്. എസ്എന്‍ഡിപി പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയും തയാറാകുന്നു. വാര്‍ഡ് സമ്മേളനം, പദയാത്ര, വനിതകളുടെ വീടുസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവയും പൂര്‍ത്തിയാക്കി. 13 മുതല്‍ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ ആരംഭിക്കും. തുടര്‍ന്ന് വീണ്ടും ഗൃഹസന്ദര്‍ശനവും കുടുംബസംഗമവും നടത്തും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്യുന്നത്.
എല്‍ഡിഎഫ്-യുഡിഎഫ് സഖ്യങ്ങളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. പാര്‍ട്ടികളിലെ ഉള്‍പ്പോരും ഘടകകക്ഷികളുമായുള്ള പിണക്കവും ഇരുമുന്നണികള്‍ക്കും തലവേദനയായിട്ടുണ്ട്. കെപിസിസിയുടെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടികളാണ് കോണ്‍ഗ്രസ് വാര്‍ഡ് അടിസ്ഥാനത്തില്‍ തുടങ്ങിവെച്ചിട്ടുണ്ട്. സീറ്റുകാര്യത്തില്‍ കേ!ാണ്‍ഗ്രസ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ആരംഭിച്ചു. പ്രധാനഘടകകക്ഷിയായ മുസ്ലിം ലീഗ് ജില്ലാനേതൃത്വവുമായി കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നമുള്ള പഞ്ചായത്തുകളുടെ കാര്യം ചര്‍ച്ചചെയ്തു. ലീഗുമായി എട്ടുപഞ്ചായത്തുകളിലാണ് പടലപിണക്കവും അഭിപ്രായഭിന്നതയും ഉളളത്. ഴിനു ജില്ലയില്‍ ഘടകകക്ഷികളുമായി സീറ്റു സംബന്ധിച്ചു ഉഭയകക്ഷിചര്‍ച്ച ആരംഭിക്കും. സ്ഥാനാര്‍ഥികളെക്കുറിച്ചു ജെ!ഡിയുവില്‍ കടുത്തഭിന്നതയുണ്ടെന്നാണ് സൂചന. 10 ന് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പഞ്ചായത്ത് തലത്തില്‍ ഘടകകക്ഷികളുമായുളള ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയും ഉള്‍പ്പെടെ 10 നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളും വിഭാഗീയതയും താഴേത്തട്ടില്‍ വരെ എ#്തതി നില്‍ക്കുന്നതാണ് സിപിഎം സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്ന് ബ്ലോക്ക്, ഒമ്പതിനു ജില്ലാപഞ്ചായത്ത് തലത്തിലുളള ചര്‍ച്ചകളും സ്ഥാനാര്‍ഥി തീരുമാനവും പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10 ന് ത്രിതല സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞതവണ യുഡിഎഫിനെ മാത്രമാണ് നേരിട്ടതെങ്കില്‍ ഇത്തവണ ശക്തമായ ബിജെപി സഖ്യമുള്‍പ്പെടെ രണ്ടു എതിരാളികളെ നേരിടുന്നതെങ്ങനെയെന്ന് ആശയക്കുഴപ്പവും എല്‍ഡിഎഫ് ക്യാമ്പിനുണ്ട്.
ജില്ലയിലെ ഏഴു നഗരസഭകളില്‍ നാലെണ്ണത്തില്‍ വനിതകളാകും ഭരണസാരഥ്യം വഹിക്കുക. പുതുതായി രൂപീകരിച്ച ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റികള്‍ക്കു പുറമേ പാലക്കാട്, ഷൊര്‍ണൂര്‍ നഗരസഭകളിലും ഇത്തവണ വനിതാ ചെയര്പഴ്സന്മാരായിരിക്കും. കഴിഞ്ഞ തവണ വനിതകള്‍ ഭരിച്ച ഒറ്റപ്പാലം, ചിറ്റൂര്‍ മുനിസിപ്പാലിറ്റികള്‍ ജനറല്‍ വിഭാഗത്തിലേക്കു മാറി. പുതുതായി രൂപീകൃതമായ പട്ടാമ്പിയിലെ അധ്യക്ഷ സ്ഥാനം ഇത്തവണ ജനറല്‍ വിഭാഗത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: