തിരുവല്ല: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്ന ഇടിഞ്ഞില്ലത്തെ അന്യസംസ്ഥാന തൊഴിലാളി വാസകേന്ദ്രത്തോടു ചേര്‍ന്നുള്ള മതില് ഇന്നലെ നിലംപൊത്തി. റോഡില്‍ ഉയര്‍ന്ന പുരയിടത്തില്‍ സ്ഥിതിചെയ്യുന്ന വാസകേന്ദ്രത്തിലെ കക്കൂസ,് കുളമുറി മാലിന്യങ്ങള്‍ ഈ മതില്കെട്ടിന് ഇടയിലൂടെ ഒഴുകി റോഡില്‍ പതിക്കുന്ന ത് പതിവായിരുന്നു. തുടര്‍ച്ചയായുള്ള വെള്ളത്തിന്റെ കു ത്തൊഴുക്കാണ് മതില് ഇടിയാന്‍ കാരണമായതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അപകടാവസ്ഥയിലായ മതി ല്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു.
മതില് നിലപതിച്ചത് പുലര്‍ച്ചെ ആയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. സ്കുള് കുട്ടികളടക്കം യാത്രചെയ്യുന്ന റോഡിലേക്കാണ് മതില് മറിഞ്ഞുവീണത്.
സമീപത്തെ ചെരുപ്പ് കമ്പിനിയില്‍ ജോലിചെയ്യുന്നവരാണ് ക്യാമ്പില്‍ താമസിക്കുന്നത്.അടുത്തുള്ള പുരയിടങ്ങളിലെ കിണറുകളില്‍നിന്നും വേണ്ടത്ര അകലം പാലിക്കാതെ നിര്‍മ്മിച്ചിട്ടുള്ള കക്കൂസ് ടാങ്ക് വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.മതില് നിലപതിച്ചതിനാല് പ്രദേശത്തുകൂടുയുള്ള യാത്രാ തടസപ്പെട്ടിരിക്കുകയാണ്. പരാതികള്‍ നിരവധി തവണ ഉയര്‍ന്നിട്ടും അധികൃതര്‍ ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: