പനമരം : യുഡിഎഫ് അഴിമതി ഭരണത്തിനെതിരേയും എല്‍ഡിഎഫ് ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനെതിരെയും ബിജെപി യുടെ നേതൃത്വത്തില്‍ നടത്തിയ പനമരം പഞ്ചായത്ത്തല പദയാത്ര പനമരം പഞ്ചായത്ത് ബസ്റ്റാന്റില്‍ പൊതുയോഗത്തോടെ സമാപിച്ചു.
പഞ്ചായത്തിലെ മൂന്ന് മേഖലയില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. വിളമ്പുകണ്ടത്തില്‍ അജില്കുമാ ര്‍.ഇ.എസ്, ചെറുകാട്ടൂരില്‍ െക.ടി.സനല്‍കുമാര്‍, നീര്വാരത്തില്നിന്നും തുടങ്ങിയ പദയാത്രക്ക് പി.കെ.ശങ്കരന് എ ന്നിവര്‍ നേതൃത്വം നല്കി. സമാപനസമ്മേളനത്തില്‍ ബി ജെപി ജില്ലാപ്രസിഡന്റ് കെ. സദാനന്ദന് ഉദ്ഘാടനം നിര്‍വ്വഹിച്ച. സജിശങ്കര്‍, കണ്ണന് കണിയാരം, ജിതിന് ഭാനു, കെ.ടി.സനല്‍കുമാര്‍,അജില്‍ കുമാര്‍ ഇ.എസ്, പി.കെ.ശങ്കരന് എന്നിവര്‍ സംസാരിച്ചു. വിളമ്പുകണ്ടത്തില്‍ നിന്നും ആരംഭിച്ച ബി.ജെ.പി പനമരം പഞ്ചായത്ത് തല പദയോഗത്തിന് ഏച്ചോം ടൗണില്‍ സ്വീകരണം നല്കി.
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവായ ജോസഫ് വളവനാ ല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന് കണിയാരം, കെ.ടി.രാജീവ്, സി. കെ.രാജന്, എം.പി.മുരളീധരന്, മഹേഷ് ചീക്കല്ലൂര്‍ വിജയകുമാര്‍, സി.എ.കുഞ്ഞിരാമന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: