ദ്വാരക: സെന്റ് ജോണ്‍ ആബുലന്‍സിന്റെയും ദ്വാരക ഗുരുകുലം കോളേജിന്റെയും നേത്യത്വത്തില്‍ ദ്വാരകയില്‍ നടത്തിയ ഓപ്പണ്‍ ഫോറം അരോഗ്യമേഖലയില്‍ സമൂല മാററങ്ങള്‍ അനിവാര്യമാണെന്ന് അഭിപ്രായപെട്ടു. ജില്ലയില്‍ ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് ചികിത്സ തേടി എത്തുന്നത് ജില്ല ആശുപത്രിയിലാണ്. എന്നാല്‍ ജില്ലാ ആശുപത്രി റഫറല്‍ ആശുപത്രിയായി ഉയര്‍ത്തി പി.എച്ച്.ഡി, സി എച്ച് സി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തേണ്ടതാണ്. താലൂക്ക് ഹോസ്പിററലുകള് സെപഷ്യലിററി ആശുപത്രികളായും ജില്ലാ ആശുപത്രി അവശ്യത്തിന് ഭൗതിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്പെഷ്യാലിററി ആശുപത്രിയായി മാററണം.പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജില്ലയിലെ പിന്നോക്ക വിഭാഗങ്ങളായ അടിയ പണിയ വിഭാഗങ്ങള്‍ക്ക പ്രഥമപരിഗണന നല്‍കണം. പോഷക ദാരിദ്യം, അടിസ്ഥാന സൗകര്യക്കുറവ് എന്നിവ പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ ,സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സ്കോട് രൂപികരിച്ച് പ്രവര്‍ത്തിക്കണം. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണം സമൂഹത്തിന്റെ താഴെതട്ട് മുതല്‍ കൊടുക്കുന്നതിന് ആശാവര്‍ക്കര്‍മാര്‍ ൈട്രബല്‍ പ്രൊമോട്ടര്‍മാര്‍ പ്രിപ്രൈമറി അധ്യാപകര്‍ മററ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം.
ഓപ്പറണ്‍ ഫോറത്തില്‍ സി.കെ. ശശീന്ദ്രന്, എം.ജി.ബിജു, സജിശങ്കര്‍, എച്ച്.ബി പ്രദീപന്മാസ്ററര്, മനു കുഴിവേലി, അഖില്‍ പ്രേം, ഡോക്ടര്‍ സന്തോഷ്, ഡോക്ടര്‍ മനോജ് നാരായണന്, അരുണ്‍ കുമാര്‍, ഇ.ജെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സുരേഷ് ബാബു വിഷയാവതാരകനും ഷാജന് ജോസ് മോഡറേറററുമായിരുന്നു. ജസ്ററിന്‍ ചെഞ്ചട്ടയില്‍, ബെസ്സി പാറയ്ക്കല്‍, എബിന് മുട്ടപള്ളി, മത്തിയാസ് തുടങ്ങിയവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: