കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് ഒരു മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫ്രന്‍സ് ഹാളിലാണ് ചര്‍ച്ച. വനം, റവന്യൂ വകുപ്പ് മന്ത്രിമാരും വനം, റവന്യൂ, നിയമ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കും. ഇതിനു പുറമെ വയനാട് പ്രസ്ക്ലബ്, സമരസഹായ സമിതി ഭാരവാഹികളെയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വില കൊടുത്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ജന്മം തീറാധാര ഭൂമി വനഭൂമിയാണെന്നു പറഞ്ഞ് വനംവകുപ്പ് പിടിച്ചെടുത്തതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും കക്ഷി ഭേദമെന്യേ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മതലേധ്യക്ഷന്മാരും ഇടപെടുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ചക്ക് കളമൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: