തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബാധ്യതാ പുനഃധനസഹായത്തിന് 200 കോടിരൂപയുടെ അനുമതിപത്രം തിരുവനന്തപുരത്ത് എസ്ബിടിയുടെ മിഡ് കോര്‍പ്പറേറ്റ് ശാഖയുടെ ഉദ്ഘാടനചടങ്ങില്‍ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എം. ശ്രീകുമാറിന് എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍ അനുമതിപത്രം കൈമാറി.
1300 കോടിരൂപ ബാധ്യതയുള്ള കെഎസ്ആര്‍ടിസിക്ക് ഈ ബാധ്യതാ പുനഃധനസഹായം ഓരോ വര്‍ഷവും പലിശയിനത്തില്‍ 30 കോടിരൂപ മിച്ചം പിടിക്കല്‍ സാദ്ധ്യമാക്കും. കണ്‍സോര്‍ഷ്യത്തിലെ ബാങ്കുകളില്‍ വായ്പാവിതരണം നടത്തുന്ന ആദ്യബാങ്ക് എസ്ബിടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: